സ്‌ഥാനമിളകാതെ ആൾട്ടോ; വിപണിയിൽ മാരുതി തന്നെ മുന്നിൽ
സ്‌ഥാനമിളകാതെ ആൾട്ടോ; വിപണിയിൽ മാരുതി തന്നെ മുന്നിൽ
Monday, July 18, 2016 11:33 AM IST
ന്യൂഡൽഹി: രാജ്യത്തെ വാഹനവിപണിയിൽ ആധിപത്യമുറപ്പിച്ച് മാരുതി. ജൂൺ മാസത്തിലെ കണക്കെടുപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച പത്ത് കാറുകളിൽ അഞ്ചെണ്ണവും മാരുതിയുടേതാണെന്നാണ് റിപ്പോർട്ട്. സ്വിഫ്റ്റിനെ പിന്തള്ളി ഹ്യുണ്ടായി ഗ്രാൻഡ് ഐ10 മൂന്നാം സ്‌ഥാനത്ത് നിലയുറപ്പിച്ചു.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ്(എംഎസ്ഐ) പുറത്തുവിട്ട കണക്കനുസരിച്ച് 15,750 ആൾട്ടോ കാറുകളാണ് മാരുതി കഴിഞ്ഞ മാസം വിറ്റഴിച്ചത്. തലേ വർഷം ഇത് 21,115 ആൾട്ടോ കാറുകളായിരുന്നു. മാരുതിയുടെ കോംപാക്ട് സെഡാൻ മോഡലായ സ്വിഫ്റ്റ് ഡിസയർ 13,492 കാറുകളും വിറ്റിട്ടുണ്ട്. മൂന്നാം സ്‌ഥാനത്തായിരുന്ന മാരുതി സിഫ്റ്റിന്റെ വില്പന 17,313ൽനിന്ന് 9,033ലേക്ക് ഇടിഞ്ഞതിനെത്തുടർന്ന് ആറാം സ്‌ഥാനത്തേക്കു തള്ളപ്പെട്ടു. 8,970ൽനിന്ന് 12,678 ആയി വില്പന മെച്ചപ്പെടുത്തിയ ഹ്യുണ്ടായി ഗ്രാൻഡ് ഐ10 ആണ് മൂന്നാം സ്‌ഥാനം സ്വന്തമാക്കിയത്.


11,962 കാറുകളുമായി വാഗൺ ആർ നാലാം സ്‌ഥാനത്തും 9456 കാറുകൾ നിരത്തിലിറക്കി റെനോ ക്വിഡ് അഞ്ചാം സ്‌ഥാനത്തും, ഹ്യുണ്ടായി എലൈറ്റ് ഐ20 ഏഴാം സ്‌ഥാനത്തുമാണ്. എട്ടാം സ്‌ഥാനം ടൊയോട്ട ഇന്നോവയും ഇന്നോവയും ടൊയോട്ടയുടെ പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റ ഒൻപതാം സ്‌ഥാനത്തുമാണ്. 6969 കാറുകൾ വിറ്റ് മാരുതി ബലേനോ പത്താം സ്‌ഥാനത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.