വാണിജ്യനികുതി വാർഷിക റിട്ടേൺ സമർപ്പിക്കൽ ഈ മാസം 31 വരെ മാത്രം
വാണിജ്യനികുതി വാർഷിക റിട്ടേൺ സമർപ്പിക്കൽ ഈ മാസം 31 വരെ മാത്രം
Monday, July 18, 2016 11:33 AM IST
തിരുവനന്തപുരം: വാണിജ്യനികുതി വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾ നിർബന്ധമായും ജൂലൈ 31നു മുമ്പ് 2015–16 വർഷത്തെ വാർഷിക റിട്ടേൺ സമർപ്പിക്കണം.

പൊതുജനങ്ങളിൽനിന്ന് ഈടാക്കുന്ന നികുതി കൃത്യമായി അടച്ചതുകൊണ്ട് തീരുന്നതല്ല വ്യാപാരികളുടെ ബാധ്യത. അതു സംബന്ധിച്ച കണക്കുകൾ വാണിജ്യ നികുതി വകുപ്പിൽ കൃത്യമായി സമർപ്പിക്കുകയും വേണം. ഇതിന് വളരെ ലളിതവും സുതാര്യവുമായ ഓൺലൈൻ സംവിധാനം നിലവിലുണ്ട്. ജൂലൈ 16ലെ കണക്കുകൾ പ്രകാരം 1,31,498 വ്യാപരികൾ റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. വാർഷിക റിട്ടേൺ സമർപ്പിക്കാത്തവർക്കെതിരേ പിഴയടക്കമുള്ള നിയമനടപടികൾക്ക് തയാറെടുക്കുകയാണ് വാണിജ്യനികുതി വകുപ്പ്.


റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 31ന് അവസാനിച്ചിരുന്നു. വ്യാപാരികളുടെയും വിവിധ വ്യാപാരി–വ്യവസായി സംഘടനകളുടെയും അഭ്യർഥനയെത്തുടർന്നാണ് വാർഷിക റിട്ടേൺ സമർപ്പിക്കാനുള്ള തീയതി 31 വരെ നീട്ടിയത്. അവസാന തീയതിയിൽ ഇനി മാറ്റം ഉണ്ടായിരിക്കില്ലെന്ന് വാണിജ്യനികുതി വകുപ്പ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.