കയറ്റുമതി വർധിച്ചു
കയറ്റുമതി വർധിച്ചു
Saturday, July 16, 2016 11:24 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂണിൽ രാജ്യത്തെ കയറ്റുമതി 1.27 ശതമാനം വർധിച്ച് 2257 കോടി ഡോളറായി. 18 മാസത്തിനിടയിലെ നേട്ടമാണിത്. 2014 ഡിസംബറിനുശേഷം ആഗോള ഡിമാൻഡും വ്യാപാരവിലയും കുറഞ്ഞതാണ് കയറ്റുമതിയിൽ ഇടിവുണ്ടാക്കിയത്. മാർച്ചിൽ 2270 കോടി രൂപയുടെ കയറ്റുമതി നടത്തിയെങ്കിലും തലേ വർഷത്തെ അപേക്ഷിച്ച് 5.5 ശതമാനം താഴ്ന്നിരുന്നു.

അതേസമയം ഇറക്കുമതി 7.33 ശതമാനം കുറഞ്ഞ് 3069 കോടി ഡോളറായി. സ്വർണം ഇറക്കുമതി 38.5 ശതമാനം ഇടിഞ്ഞ് 120 കോടി ഡോളറും, എണ്ണ ഇറക്കുമതി 16.4 ശതമാനം ചുരുക്കി 720 കോടി ഡോളറും ആയി.


ജൂണിലെ കച്ചവട കമ്മി 810 കോടി ഡോളറായി. തലേ വർഷം ഇതേ മാസം ഇത് 1080 കോടി ഡോളറായിരുന്നു. എന്നാൽ, മേയ് മാസത്തിലെ കച്ചവട കമ്മിയേക്കാളും അധിക കമ്മിയാണ് ജൂണിൽ. മേയിൽ കമ്മി 580 കോടി ഡോളറായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.