ഡോ. ആർ. ശശികുമാർ കേപ്പ് ഡയറക്ടർ
Saturday, July 16, 2016 11:24 AM IST
തിരുവനന്തപുരം: സഹകരണ വകുപ്പിനു കീഴിൽ വരുന്ന കേപ്പിന്റെ ഡയറക്ടറായി ഡോ. ആർ. ശശികുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവായി. കേരളത്തിലെ വിവിധ സർക്കാർ എൻജിനിയറിംഗ് കോളജുകളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പലായാണ് സർവീസിൽ നിന്നു വിരമിച്ചത്.