ഏറ്റവുമധികം വിദേശസഞ്ചാരികൾ എത്തിയത് തമിഴ്നാട്ടിൽ
ഏറ്റവുമധികം വിദേശസഞ്ചാരികൾ എത്തിയത് തമിഴ്നാട്ടിൽ
Friday, July 1, 2016 11:46 AM IST
ചെന്നൈ: ആഭ്യന്തര–അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഏറ്റവും അധികം സന്ദർശിച്ച സംസ്‌ഥാനം തമിഴ്നാട്. ഇതു രണ്ടാം തവണയാണ് ഈ ബഹുമതി തമിഴ്നാട് നേടുന്നത്. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഡൽഹി എന്നീ സംസ്‌ഥാനങ്ങളാണ് തൊട്ടു പിന്നിൽ. 2015ൽ 46.8 ലക്ഷം വിദേശ വിനോദസഞ്ചാരികൾ തമിഴ്നാട്ടിലെത്തി. തലേ വർഷം ഇത് 46.6 ലക്ഷമായിരുന്നു. അതേസമയം ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആഭ്യന്തരതലത്തിൽ 33.35 കോടി ആളുകൾ തമിഴ്നാട് സന്ദർശിച്ചു.

രണ്ടാം സ്‌ഥാനത്തുള്ള മഹാരാഷ്ട്രയിൽ 44.1 ലക്ഷം വിദേശ സഞ്ചാരികളെത്തി. ഉത്തർപ്രദേശിലെ താജ്മഹൽ സംസ്‌ഥാനത്തേക്ക് 31 ലക്ഷം വിദേശ സഞ്ചാരികളെ ആകർഷിച്ചപ്പോൾ ഡൽഹിയിൽ 23.8 ലക്ഷം പേരെത്തി. ആദ്യ പത്ത് സ്‌ഥാനങ്ങളിൽ പശ്ചിമ ബംഗാൾ (14.9 ലക്ഷം), രാജസ്‌ഥാൻ (14.8 ലക്ഷം), കേരളം (9.8 ലക്ഷം), ബിഹാർ (9.2 ലക്ഷം), കർണാടകം (6.4 ലക്ഷം), ഗോവ (5.4 ലക്ഷം) എന്നീ സംസ്‌ഥാനങ്ങളുമുണ്ട്.


രാജ്യത്ത് ആകെയെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 88.4 ശതമാനവും ആദ്യ പത്ത് സ്‌ഥാനങ്ങളിലുള്ള സംസ്‌ഥാനങ്ങളുടെ സംഭാവനയാണ്. കഴിഞ്ഞ വർഷം 2.23 കോടി വിദേശികൾ ഇന്ത്യയിലെത്തി. 2014ൽ ഇത് 2.23 കോടിയായിരുന്നു.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണവും വർധിച്ചു. 2015ൽ 143.2 കോടി ആഭ്യന്തര സഞ്ചാരികളുണ്ടായിരുന്നു. തലേ വർഷം ഇത് 128.2 കോടി ആളുകളായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.