ആക്സിസ് ബാങ്കിന്റെ ഇന്നവേഷൻ ലാബ് ’തോട്ട് ഫാക്ടറി‘’പ്രവർത്തനമാരംഭിച്ചു
ആക്സിസ് ബാങ്കിന്റെ ഇന്നവേഷൻ ലാബ് ’തോട്ട് ഫാക്ടറി‘’പ്രവർത്തനമാരംഭിച്ചു
Friday, July 1, 2016 11:46 AM IST
കൊച്ചി: ബാങ്കിംഗ് മേഖലയിലെ വളർച്ചയും സാങ്കേതികവിദ്യ പരിഹാരങ്ങളും ലക്ഷ്യമാക്കി ‘തോട്ട് ഫാക്ടറി’ എന്ന പേരിൽ ആക്സിസ് ബാങ്കിന്റെ ഇന്നവേഷൻ ലാബ് പ്രവർത്തനമാരംഭിച്ചു. നിലവിൽ ബംഗളൂരു ആസ്‌ഥാനമായാണ് ഇന്നവേഷൻ ടീം പ്രവർത്തിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കാലത്ത് സ്റ്റാർട്ടപ് കമ്യൂണിറ്റിയെ ഉത്തേജിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നു ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

വരുംകാലങ്ങളിലെ സാങ്കേതികവിദ്യകളായ ബ്ലോക്ക് ചെയിൻ, ആർട്ടിഷൽ ഇന്റലിജൻസ്, മൊബിലിറ്റി, ക്ലൗഡ്, ക്രെഡിറ്റ്, നിക്ഷപം, ആരോഗ്യരംഗം, മൊബൈൽ പേമെന്റ്, സുരക്ഷ തുടങ്ങിയ മേഖലകളിൽ പുതിയ പരീക്ഷണങ്ങളുമായാണ് ബാങ്ക് രംഗത്തിറങ്ങുന്നത്. മൂന്നു മാസത്തെ പരിപാടിയിലൂടെ അതിവേഗത്തിൽ സ്റ്റാർട്ടപ് കമ്യൂണിറ്റിയെ ഇതിനായി വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇതിന്റ ഭാഗമായി ആക്സിസ് ആക്സിലറേറ്റ് എന്ന പേരിൽ ഒരു ആപ്ലിക്കേഷനും കമ്പനി നിർമിച്ചിട്ടുണ്ട്.


ഇന്ത്യയിലാകമാനം സ്റ്റാർട്ടപ് ഹബ്ബുകൾ സ്‌ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൂന്നു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾക്കുശേഷം തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപുകൾക്ക് ബാങ്ക് ധനസഹായം നൽകും. കൂടാതെ ഇന്ത്യയ്ക്കകത്തുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി ഹാക്ക് ഫോർ ഹയർ എന്ന പേരിൽ മറ്റൊരു പരിപാടിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.