ആർബിഐ ഗവർണർക്ക് മൂന്നു വർഷം പോരാ: രഘുറാം രാജൻ
ആർബിഐ ഗവർണർക്ക് മൂന്നു വർഷം പോരാ: രഘുറാം രാജൻ
Thursday, June 30, 2016 12:38 PM IST
ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർക്കു പ്രവർത്തിക്കാൻ മൂന്നു വർഷം കാലാവധി വളരെ ചുരുങ്ങിയതാണെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ബാങ്കുകളിലെ നിഷ്ക്രിയ ആസ്തികളെക്കുറിച്ചും പാർലമെന്റിന്റെ ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു വർഷം കാലാവധി വളരെ ചുരുങ്ങിയ സമയമാണ്. ഇതു കുറഞ്ഞത് അഞ്ചു വർഷമെങ്കിലും ആയി നീട്ടിയാൽ മാത്രമേ ഗവർണർമാർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയൂ. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനെ ആധാരമാക്കിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫെഡിന്റെ ചെയർമാന്റെയും വൈസ് ചെയർമാന്റെയും കാലാവധി നാലു കൊല്ലമാണ്.


രാജന്റെ മൂന്നു വർഷത്തെ കാലാവധി സെപ്റ്റംബർ നാലിന് അവസാനിക്കും. വീണ്ടും തുടരാനില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2016 മാർച്ചിൽ 7.6 ശതമാനമായിരുന്ന നിഷ്ക്രിയ ആസ്തി 2016–17 ധനകാര്യവർഷത്തിൽ 9.3 ശതമാനമായി ഉയരുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.