കല്യാൺ ജ്വല്ലേഴ്സിന്റെ അനോഖി ആഭരണശേഖരം വിപണിയിൽ
കല്യാൺ ജ്വല്ലേഴ്സിന്റെ അനോഖി ആഭരണശേഖരം വിപണിയിൽ
Thursday, June 30, 2016 12:38 PM IST
തൃശൂർ: കല്യാൺ ജ്വല്ലേഴ്സ് അനോഖി അൺകട്ട് ഡയമണ്ട് ആഭരണങ്ങളുടെ പുതിയ നിര വിപണിയിലിറക്കി. ആഭരണങ്ങളിൽ അൺകട്ട് ഡയമണ്ടുകളുടെ ഭംഗി എടുത്തുകാട്ടുന്നതാണ് അനോഖി ശേഖരം. ആധുനികതയും പരമ്പരാഗതവുമായ ശൈലികൾ ഒന്നുപോലെ സമ്മേളിക്കുന്നുവെന്നതാണ് പ്രത്യേകത.

വ്യത്യസ്തമായ നിറങ്ങളിലുള്ള റൂബി, സഫയർ റോയൽ ബ്ലൂ, എമറാൾഡിന്റെ കടും ഹരിതനിറം എന്നിവയെല്ലാം ഈ ആഭരണങ്ങളെ ഭംഗിയുറ്റതാക്കുന്നു. ഐവറിയിൽ തിളങ്ങാൻ ആഗ്രഹിക്കുന്ന വധുക്കൾക്കായുള്ളതാണു ജോധ അക്ബർ, ജുംമ്ക നിരയിലുള്ള ആഭരണങ്ങൾ. ആധുനിക ഫാഷൻ ഇഷ്‌ടപ്പെടുന്ന വധുക്കൾക്ക് ചന്ദ് ബാലിസ്, ഛക്രി കംഗൺ എന്നിവ യോജിക്കും. ആധുനിക നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയ വധുക്കൾക്കുള്ളതാണ് അനോഖിയുടെ സ്റ്റേറ്റ്മെന്റ് പീസുകൾ.


പുതിയ നിരയിലുള്ള അനോഖി ആഭരണങ്ങൾ വിപണിയിലിറക്കുന്ന വേളയിൽ 50,000 രൂപയ്ക്കു മുകളിലുള്ള പർച്ചേയ്സുകൾക്ക് ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി നല്കുമെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കല്യാൺ ജ്വല്ലേഴ്സിന്റെ കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന ഷോറൂമുകളിൽ ഈ ഓഫർ ലഭ്യമാകും. കല്യാൺ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ സോനം കപൂറായിരിക്കും പുതിയ അനോഖി ആഭരണശേഖരത്തിന്റെ പരസ്യ കാമ്പെയ്നിൽ പ്രത്യക്ഷപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.