ഡോ. ജെ. അലക്സാണ്ടർ കെഎൽഎം ആക്സീവ ഫിൻവെസ്റ്റ് ചെയർമാൻ
ഡോ. ജെ. അലക്സാണ്ടർ കെഎൽഎം ആക്സീവ ഫിൻവെസ്റ്റ് ചെയർമാൻ
Wednesday, June 29, 2016 12:03 PM IST
കൊച്ചി: കർണാടക ചീഫ് സെക്രട്ടറിയും മന്ത്രിയുമായിരുന്ന ഡോ. ജെ. അലക്സാണ്ട റെ കെഎൽഎം ആക്സീവ ഫിൻവെസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു. നിലവിലെ ചെയർമാൻ ഷിബു തെക്കുംപുറം ഹോൾടൈം ഡയറക്ടറായി തുടരും. കെഎൽഎം ഗ്രൂപ്പിന്റെ ചെയർമാനും ഇദ്ദേഹമാ ണ്. എറണാകുളം മുൻ ജില്ലാ കളക്ടർ കെ.ആർ. വിശ്വംഭരനെ ഇൻഡിപെൻഡന്റ് ഡയറക്ടറായി നിയമിച്ചിരുന്നു. കമ്പനി ഓഹരികൾ വിപണിയിലിറക്കുന്നതിന്റെ ഭാഗമായാണ് ഡയറക്ടർ ബോർഡ് പുനഃക്രമീകരിക്കുന്ന ത്. കമ്പനിയുടെ പേര്, ലോഗാ, തീം കളർ, എന്നിവയിലും മാറ്റമുണ്ടാ യിട്ടുണ്ടെന്ന് കെഎൽഎം ആക്സീവ ഫിൻവെസ്റ്റ് മാനേജിംഗ് ഡയറക്ടർ ജോസ്കുട്ടി സേവ്യർ പറഞ്ഞു. കെഎൽഎം ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് കെഎൽഎം ആക്സീവ ഫിൻവെസ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.