ജോൺസ് ഹോണ്ട ആലപ്പുഴയിലും
ജോൺസ് ഹോണ്ട ആലപ്പുഴയിലും
Wednesday, June 29, 2016 12:03 PM IST
ആലപ്പുഴ: പ്രമുഖ കുട നിർമാതാക്കളായ ജോൺസ് അംബ്രല്ലയുടെ സഹോദര സ്‌ഥാപനവും ഹോണ്ട ടു വീലർ ഡീലറുമായ ജോൺസ് ഹോണ്ട ആലപ്പുഴ കളപ്പുരയിൽ ഗവൺമെന്റ് ഗസ്റ്റ്ഹൗസിനു എതിർവശം തുടങ്ങുന്ന ഷോറും ഇന്നുരാവിലെ 11ന് ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടർ ജോയ്സ് തയ്യിൽ, പബ്ലിക് റി ലേഷൻസ് ഡയറക്ടർ സബിൽരാജ് എന്നിവർ അറിയിച്ചു.

15,000 സ്ക്വയർഫീറ്റിലുള്ള എസി ഷോറൂമാണ് ആലപ്പുഴയിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബ ന്ധിച്ച് നിരവധി ഓഫറുകളൊരുക്കുന്നുണ്ട്. ടൂവീലറുകളുടെ വിപുലമായ ശ്രേണി ഇവിടെ ഉണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു. ഫോർവീലർ രംഗത്തേക്കു ചുവടുവയ്ക്കാനും ഉദ്ദേശിക്കുന്നതായും തൃശൂരിൽ ഈ ഡീലർഷിപ്പിന്റെ നിർമാണ പ്രവർത്തനവും തുടങ്ങിയെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.