എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ
എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ
Tuesday, June 28, 2016 11:56 AM IST
ന്യൂഡൽഹി: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി എൻ.എസ്. വിശ്വനാഥനെ നിയമിച്ചു. എച്ച്.ആർ. ഖാൻ വിരമിക്കുന്ന ഒഴിവിലാണിത്. ഇപ്പോൾ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് വിശ്വനാഥൻ. ധനകാര്യവിപണികൾ, വിദേശനാണ്യം, ആഭ്യന്തരകടം തുടങ്ങിയ പ്രധാന വകുപ്പുകൾ അദ്ദേഹത്തിന്റെ ചുമതലയിലാകും.

റിസർവ് ബാങ്കുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പണനയ കമ്മിറ്റി (എംപിസി) രൂപീകരണം താമസിയാതെ നടക്കും. ഇനി പലിശനിരക്ക് നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. റിസർവ്ബാങ്ക് ഗവർണർ ചെയർമാനും ബാങ്കിലെ മറ്റു രണ്ടുപേരും കേന്ദ്രഗവൺമെന്റ് നോമിനേറ്റ് ചെയ്യുന്ന മൂന്നു പേരുമാണ് കമ്മിറ്റിയിലുണ്ടാവുക. തീരുമാനം ഭൂരിപക്ഷാഭിപ്രായപ്രകാരം വേണം. തുല്യവോട്ട് വന്നാൽ ഗവർണർക്ക് കാസ്റ്റിംഗ് വോട്ടുണ്ട്.


ഓഗസ്റ്റ് ഒൻപതിനാണ് ഇനി പണനയ അവലോകനം. അതിനു മുൻപ് പുതിയ കമ്മിറ്റി നിലവിൽവരും. ഓഗസ്റ്റ് ആദ്യം അടുത്ത ഗവർണറെ നിശ്ചയിച്ച് ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നിയമിക്കുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.