സ്വർണം കുതിക്കുന്നു, റബറിനും കുരുമുളകിനും വില കുറഞ്ഞു
സ്വർണം കുതിക്കുന്നു, റബറിനും കുരുമുളകിനും വില കുറഞ്ഞു
Sunday, June 26, 2016 11:32 AM IST
<ആ>വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: ബുള്ളിയൻ മാർക്കറ്റിലെ ബുൾ തരംഗം പവനെ പുതിയ ഉയരങ്ങളിലേയ്ക്കു നയിക്കും. കുരുമുളകിലെ ജലാംശം വിലക്കയറ്റത്തിനു തടസമായി, ശ്രീലങ്കൻ ഭീഷണിയും തല ഉയർത്തുന്നു. ഏലക്ക പതിനെട്ടു മാസത്തിനിടയിലെ ഏറ്റവും മികച്ച നിലവാരത്തിൽ. തെളിഞ്ഞ കാലാവസ്‌ഥ പച്ചത്തേങ്ങയുടെ ലഭ്യത ഉയർത്തി. വ്യവസായികളുടെ പിന്തുണ കുറഞ്ഞത് റബറിന്റെ മുന്നേറ്റത്തെ പിടിച്ചു നിർത്തി.


<ആ>സ്വർണം

അന്താരാഷ്ട്ര സ്വർണ മാർക്കറ്റിലെ ബുൾ തരംഗം ഇന്ത്യൻ മാർക്കറ്റിൽ തങ്കത്തിന്റെ തിളക്കം വർധിപ്പിച്ചു. രാജ്യാന്തര തലത്തിൽ സ്വർണവില അഞ്ചു ശതമാനം ഉയർന്നതും രൂപയുടെ മൂല്യത്തകർച്ചയും സ്വർണ ഇറക്കുമതിച്ചെലവ് ഉയർത്തി. കേരളത്തിൽ പവൻ 22,160 രൂപയിൽനിന്ന് 21,920ലേക്ക് വാരമധ്യം താഴ്ന്ന ശേഷം വാരാന്ത്യദിനങ്ങളിൽ മൊത്തം 720 രൂപ ഉയർന്ന് 22,640 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 2,830 രൂപയായി. പത്തുഗ്രാം തങ്കം 30,900ലേക്ക് നീങ്ങി. ഹൃസ്വകാലയളവിൽ തങ്കം 32,500 വരെ മികവു കാണിക്കാം. 28,000ലെ താങ്ങ് നിലനിർത്തിയാവും കൂടുതൽ കരുത്തു നേടാൻ തങ്കം ശ്രമിക്കുക.

ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം മൂന്നു വർഷത്തെ മികച്ച നിലവാരം ദർശിച്ചു. യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പിൻമാറ്റം പ്രമുഖ നാണങ്ങളെ തളർത്തിയത് സ്വർണത്തിനു നേട്ടമായി. ഔൺസിന് 1,263 ഡോളറിൽനിന്ന് 1344.60 വരെ ഒറ്റ ശ്വാസത്തിൽ മുന്നേറിയ സ്വർണം വ്യാപാരാന്ത്യം 1315 ഡോളറിലാണ്. യൂറോപ്യൻ യൂണിയനിൽനിന്ന് കൂടുതൽ രാജ്യങ്ങൾ പുറത്തു പോകാനുള്ള സാധ്യതകൾ കണക്കിലെടുത്താൽ വരും വർഷങ്ങളിൽ സ്വർണത്തിന്റെ തിളക്കം വർധിക്കാം. ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ സ്വർണം ബുള്ളിഷ് ട്രൻഡിലേക്കു തിരിഞ്ഞത് വിലയിരുത്തിയാൽ 1,450 ഡോളറിലേക്ക് അധികം വൈകാതെ പ്രവേശിക്കാനാവും. ഫോറെക്സ് മാർക്കറ്റിലെ ചാഞ്ചാട്ടം സ്വർണത്തിന്റെ മുന്നേറ്റത്തിനു വേഗത പകരാം.

<ആ>കുരുമുളക്

ഗ്രാമീണ മേഖലകളിൽനിന്ന് വില്പനയ്ക്കെത്തിയ കുരുമുളകിൽ ജലാംശത്തോത് ഉയർന്നത് വില ഇടിവിനു കാരണമായി. സാങ്കേതിക തിരുത്തലുകളിലുടെ കൂടുതൽ കരുത്തുനേടാൻ വിപണി ശ്രമിച്ച അവസരത്തിലാണ് ഉണക്ക് കുറവുള്ള കുരുമുളക് നാട്ടിൻപുറങ്ങളിൽനിന്ന് വില്പനയ്ക്കു വന്നത്. കയറ്റുമതി മേഖലയിൽ ഇത്തരം ചരക്കിനു ഡിമാൻഡില്ല. ആഭ്യന്തര വ്യാപാരികൾ രംഗത്തുനിന്ന് അകന്നതു മൂലം ക്വിന്റലിന് 400 രൂപ കുറഞ്ഞു. വാരമധ്യം 72,900ൽ നീങ്ങിയ ഗാർബിൾഡ് മുളക് ശനിയാഴ്ച 72,500 രൂപയായി.
<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ05ുലുലൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 300 ഡോളർ കുറഞ്ഞ് 10,700 ഡോളറായി. ഇതിനിടെ യൂറോപ്യൻ യൂണിയനിലെ പുതിയ സംഭവ വികാസങ്ങൾ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളെ കാര്യമായി ബാധിക്കില്ലെന്ന നിലപാടിലാണു പ്രമുഖ കയറ്റുമതിക്കാർ. എന്നാൽ, ശ്രീലങ്കയിൽനിന്നുള്ള കുരുമുളക് ഇറക്കുമതി വരും മാസങ്ങളിൽ ആശങ്ക ഉളവാക്കാം. ശ്രീലങ്ക ടണ്ണിന് 9,300 ഡോളറിന് ക്വട്ടേഷൻ ഇറക്കി. ഇന്തോനേഷ്യ ആഗസ്റ്റ്–സെപ്റ്റംബറിൽ 9,200 ഡോളറിനു പുതിയ മുളക് വാഗ്ദാനം ചെയ്തു. ബ്രസീലിയൻ കയറ്റുമതിക്കാർ ഒക്ടോബർ–നവമ്പറിൽ 9000 ഡോളറിന് ഷിപ്പ്മെന്റ് നടത്താമെന്ന നിലപാടിലാണ്. വർഷാന്ത്യം രാജ്യാന്തര വിപണിയിൽ ലഭ്യത ഉയരാം. എന്നാൽ ഇപ്പോഴത്തെ ചരക്ക് ക്ഷാമം തൽക്കാലം തുടരാം. ഇന്ത്യയിലും വിയറ്റ്നാമിലും കുരുമുളക് സ്റ്റോക്ക് കുറവാണ്. വിയറ്റ്നാമിൽ 35,000 ടൺ മാത്രമേ ശേഷിക്കുന്നുള്ളൂ. ആ നിലയ്ക്ക് അവർ വിലയിടിച്ച് വിദേശ ഓർഡറുകൾക്കു ശ്രമിക്കില്ല.


<ആ>ഏലക്ക

ആഭ്യന്തര–വിദേശ മാർക്കറ്റുകളിൽനിന്ന് സുഗന്ധറാണിക്ക് കൂടുതൽ ആവശ്യകാരെത്തിയത് വില മെച്ചപ്പെടുത്തി. കഴിഞ്ഞവാരം മികച്ചയിനം ഏലക്ക പതിനെട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,296 രൂപയിൽ കൈമാറി. വിളവെടുപ്പിന് ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്ന സൂചനകൾ വിലക്കയറ്റം ശക്‌തമാക്കി. ഗ്വാട്ടിമാല ഏലം ഇറക്കുമതി സാധ്യത മങ്ങിയത് കണക്കിലെടുത്താൽ ആഭ്യന്തര മാർക്കറ്റ് വരും മാസങ്ങളിലും മികവു നിലനിർത്താം.

<ആ>റബർ

<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ24ൃൗയലൃവെലലേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>അവധിവ്യാപാരത്തിൽ റബർ നടത്തിയ മുന്നേറ്റം റെഡി മാർക്കറ്റിലും ചലനമുളവാക്കിയെങ്കിലും ടയർ കമ്പനികളുടെ പിന്തുണ കുറഞ്ഞതിനാൽ വാരാന്ത്യം ഷീറ്റ് വില താഴ്ന്നു. വിപണി ചൂടുപിടിച്ചശേഷം ടാപ്പിംഗ് ആരംഭിക്കാമെന്ന നിലപാടിലാണു വലിയോരു വിഭാഗം കർഷകർ. മുഖ്യവിപണികളിലേക്കുള്ള ഷീറ്റു വരവ് ഇനിയും ശക്‌തമല്ല. നാലാം ഗ്രേഡ് റബർ 13,800 വരെ ഉയർന്നെങ്കിലും പിന്നീട് നിരക്ക് 13,500ലേക്ക് താഴ്ന്നു. ലാറ്റക്സ് 9,500 രൂപയിലാണ്.

രാജ്യാന്തര വിപണി തുടർച്ചയായ രണ്ടാം വാരത്തിലും ഉണർവിലാണ്. വിനിമയ വിപണിയിലെ ചാഞ്ചാട്ടം ടോക്കോം എക്സ്ചേഞ്ചിൽ റബർ വിലയിൽ വൻ ചലനം സൃഷ്ടിച്ചു. അതേസമയം ചൈനയുടെ റബർ ഇറക്കുമതി മെയ് മാസത്തിൽ ആറു ശതമാനം കുറഞ്ഞു.

<ആ>ചുക്ക്

മഴ തുടങ്ങുന്നതോടെ ഉത്തരേന്ത്യയിൽനിന്ന് ചുക്കിന് അന്വേഷണങ്ങൾ എത്തി. വിദേശ ഓർഡറുകളും വരുമെന്ന പ്രതീക്ഷയിലാണ് വിപണി. കൊച്ചിയിൽ മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 18,000 രൂപയിലുമാണ്.

<ആ>നാളികേരം

<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ05രീരരൗിൗേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>തെളിഞ്ഞ കാലാവസ്‌ഥ നാളികേര വിളവെടുപ്പിന് അവസരമൊരുക്കി. പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നതു കണ്ട് മില്ലുകാർ സ്റ്റോക്കുള്ള വെളിച്ചെണ്ണയുമായി വിപണിയിൽ ഇറങ്ങിയതോടെ കൊച്ചിയിൽ നിരക്ക് 8,000ൽനിന്ന് 7,700 രൂപയായി. സംസ്‌ഥാനത്തെ ഇതര വിപണികളിലും തമിഴ്നാട്ടിലും വെളിച്ചെണ്ണയ്ക്ക് നേരിട്ട തളർച്ച കൊപ്രയെയും തളർത്തി. കൊപ്ര വില 200 രൂപ കുറഞ്ഞ് 5,265 രൂപയായി. റംസാനും മാസാരംഭ ഡിമാണ്ടും അടുത്ത വാരം വിപണിയുടെ തിരിച്ചു വരവിനു വഴിതെളിക്കാം.

<ആ>ജാതിക്ക

പുതിയ ജാതിക്ക വില്പനയ്ക്കെത്തിയെങ്കിലും ചരക്കിന് ഉണക്കു കുറവാണ്. ജാതിക്ക തൊണ്ടൻ 160–180 രൂപ, തൊണ്ടില്ലാത്തത് 350–370, ജാതിപത്രി 450–1000 രൂപയിലും വില്പന നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.