പണമിടപാടിന് പുതിയ റിസർവ് ബാങ്ക് നയം
പണമിടപാടിന് പുതിയ റിസർവ് ബാങ്ക് നയം
Saturday, June 25, 2016 11:31 AM IST
ന്യൂഡൽഹി: ബാങ്കുകളിലെ പണമിടപാട് സംബന്ധിച്ച് റിസർവ് ബാങ്ക് പുതിയ നയം പ്രഖ്യാപിച്ചു. സാധാരണ മൊബൈൽ ഫോൺ വഴിയും മൊബൈൽ ബാങ്കിംഗ് സാധ്യമാക്കുകയും കുറച്ചു കറൻസി കൈകാര്യം ചെയ്യുന്ന സമൂഹം എന്ന ആശയം സാധ്യമാക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യം.

വിഷൻ–2018 നടപ്പാക്കുക വഴി സമൂഹത്തിലെ എല്ലാ മേഖലകളിലെയും ആളുകൾക്കു മൊബൈൽ ബാങ്കിംഗ് സാധ്യമാക്കുകയാണ് റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത്. ഇതിനായി ബാങ്കിംഗ് സൗകര്യം സാധാരണ ഫോണുകളിൽ വ്യത്യസ്ത ഭാഷകളിൽ ലഭ്യമാക്കും.

കവറേജ്, കൺവീനിയൻസ്, കോൺഫിഡൻസ്, കൺവെർജൻസ്, കോസ്റ്റ് എന്നിവയാണ് വിഷൻ 2018ന്റെ ലക്ഷ്യങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.