നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നു റിസർവ് ബാങ്ക്
നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നു റിസർവ് ബാങ്ക്
Friday, June 24, 2016 11:37 AM IST
ന്യൂഡൽഹി: യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പോകുന്നത് ഇന്ത്യയുടെ സമ്പദ്ഘടനയെ തകർക്കുമെന്ന ആശങ്കകൾക്ക് അടിസ്‌ഥാനമില്ലെന്നും ഈ പ്രശ്നത്തെ മറികടക്കാനാവശ്യമായ സാമ്പത്തി ക അടിത്തറ രാജ്യത്തിനുണ്ടെന്നും ആർബിഐ അറിയിച്ചു.

ബ്രെക്സിറ്റ് സമ്പദ്ഘടനയിൽ വരുത്തിയ ആഘാതം കൂടുതൽ ദിവസം നിലനില്ക്കില്ലെന്നും ജിഎസ്ടി ബിൽ ഉൾപ്പെടെ രാജ്യത്തു നടപ്പാക്കിയ സാമ്പത്തിക നയങ്ങൾ വഴി ഈ അവസ്‌ഥ യെ മറികടക്കാൻ സാധിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. സമ്പദ്ഘടനയിലെ ആഘാതത്തെ മറികടക്കാൻ രാജ്യത്തിനാകുമെന്നും, ഏതു പ്രതിസന്ധിയെ നേരിടാനും രാജ്യം ഒരുങ്ങിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു. വിദേശ നിക്ഷേപകർക്കിടയിലെ പ്രാഥമിക ആശങ്കകൾ ഉടൻതന്നെ പരിഹരിച്ച് അവരെ മടക്കിയെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.