ആർകോം–എയർസെൽ ലയനതീരുമാനം ഉടൻ ഉണ്ടായേക്കും
ആർകോം–എയർസെൽ ലയനതീരുമാനം ഉടൻ ഉണ്ടായേക്കും
Thursday, June 23, 2016 10:57 AM IST
മുംബൈ: എയർസെലുമായുള്ള ലയനതീരുമാനം ഉടനുണ്ടായേക്കുമെന്ന് റിലയൻസ് കമ്യൂണിക്കേഷൻ. ആർകോം, മാക്സിസ് കമ്യൂണിക്കേഷൻ ബെർഹാദ്(എംസിബി), സിന്ധ്യ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്, എയർസെലിന്റെ ഓഹരിയുടമകൾ എന്നിവർ വൈകാതെ ഡോക്യുമെന്റേഷൻ കാര്യങ്ങളിൽ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ്. എയർസെലുമായുള്ള ലയനം വഴി ഇന്ത്യയിലെ വയർലെസ് ബിസിനസ് മെച്ചപ്പെടുത്താനാണ് ആർകോമിന്റെ ലക്ഷ്യം.


റെഗുലേറ്ററി, ഓഹരിയുടമകൾ തുടങ്ങിയവരുടെ അനുമതി ലഭിച്ച ഉടനെ ലയനം നടത്തിയേക്കും. കഴിഞ്ഞ മാസം ആർകോമും എയർസെലും ലയനത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി 30 ദിവസംകൂടി നീട്ടിയിരുന്നു. ഇതു രണ്ടാം തവണയാണ് ലയനചർച്ചകൾ ഇരു കമ്പനികളും നീട്ടിവയ്ക്കുന്നത്. നേരത്തെ മാർച്ച് 22ന് 60 ദിവസത്തേക്കു നീട്ടുകയാണ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.