മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ്: ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി
മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ്: ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി
Wednesday, June 22, 2016 11:21 AM IST
കൊച്ചി: മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായതായി മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സിന്റെ നിലവിലുള്ള ഓഹരിയുടമകളിൽനിന്നു ഓഹരി പങ്കാളിത്തം 20 കോടി രൂപയ്ക്കാണ് മുത്തൂറ്റ് ഫിനാൻസിന് കൈമാറിയത്. ഓഹരി കൈമാറ്റത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയുടേയും അംഗീകാരം ലഭിച്ചതായും കമ്പനി അറിയിച്ചു. മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് ഇനി മൂത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനിയായിട്ടാണ് പ്രവർത്തിക്കുക.


ഈ വാങ്ങൽ വഴി തങ്ങളുടെ ഇടപാടുകാർക്കു കൂടുതൽ നിക്ഷേപ ഉപകരണങ്ങൾ ലഭ്യമാക്കാൻ കമ്പനി പ്രാപ്തി കൈവരിക്കുകയാംണെന്നു മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.