സതീഷ് മേനോനു കെഎംഎ പുരസ്കാരം
സതീഷ് മേനോനു കെഎംഎ പുരസ്കാരം
Sunday, June 19, 2016 11:03 AM IST
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ ‘മാനേജർ ഓഫ് ദി ഇയർ 2016’പുരസ്കാരത്തിനു ജിയോജിത് ബിഎൻപി പാരിബ എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ അർഹനായി. ലെ മെറീഡിയൻ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.

പ്രഫഷണൽ മേഖലയിൽ സതീഷ് മേനോൻ പ്രകടിപ്പിച്ച വൈഭവം ജിയോജിത് ബിഎൻപി പാരിബയുടെ വളർച്ചയ്ക്കും മികച്ച പ്രകടനത്തിനും വഴി തെളിച്ചതായി അവാർഡ് നിർണയ കമ്മിറ്റി വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.