കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കി റെഡി ഗോ
കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കി റെഡി ഗോ
Saturday, June 18, 2016 11:16 AM IST
ജപ്പാൻ കമ്പനിയായ നിസാന്റെ ബജറ്റ് വാഹനനിർമാണ കമ്പനിയായ ഡാറ്റ്സൺ ഇന്ത്യയിൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ കാറാണ് റെഡി ഗോ. ഈ മാസം എട്ടിനാണ് ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അഞ്ചു വേരിയന്റുകളിലിറങ്ങുന്ന റെഡി ഗോയുടെ കേരളത്തിലെ എക്സ്ഷോറൂം വില 2.49–3.49 ലക്ഷമാണ്. കൂടാതെ അഞ്ചു വർഷം അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി കമ്പനി നല്കുന്നു. ചെറുകാറുകളുടെ ശ്രേണിയിൽ മാരുതി ആൾട്ടോ 800, റെനോ ക്വിഡ്, ഹ്യുണ്ടായി ഇയോൺ എന്നിവയോടാണ് റെഡി ഗോ മത്സരിക്കുന്നത്.

എൻട്രി ലെവൽ ഹാച്ച്ബാക്ക് കാറുകളിൽ ഏറ്റവും അഴകുറ്റ രീതിയിലാണ് റെഡി ഗോയുടെ ബോഡി ഡിസൈൻ ചെയ്തിരിക്കുന്നത്. ഹെക്സഗണൽ ആകൃതിയിലും തേനടയുടെ മാതൃകയിലും നിർമിച്ചിരിക്കുന്ന റേഡിയേറ്റർ ഗ്രിൽ വാഹനത്തിന് പ്രത്യേക മനോഹാരിത നൽകുന്നുണ്ട്. ഹെഡ്ലാമ്പ് വരെ ഉയർന്നു നിൽക്കുന്ന ബമ്പർ മറ്റൊരാകർഷണമാണ്. വശങ്ങളിൽ നല്കിയിരിക്കുന്ന അധിക കർവുകൾ വാഹനത്തിന്റെ മാറ്റു വർധിപ്പിക്കുന്നുണ്ട്. ഈ കർവുകൾ അനുസരിച്ചാണ് ടെയിൽ ലാമ്പിന്റെ രൂപകല്പന. 185 എംഎം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന റെഡി ഗോയുടെ ടയർ സൈസ് 13 ഇഞ്ച് ആണ്. ഈ ശ്രേണിയിൽ ഏറ്റവുമധികം ഗ്രൗണ്ട് ക്ലിയറൻസ് നല്കുന്ന വാഹനമെന്ന പ്രത്രേകയുമുണ്ട്.

ബൂമറാംഗിന്റെ ആകൃതിയിലാണ് ടെയിൽ ലാമ്പിന്റെ രൂപകല്പന. അടിവശത്ത് സ്കിഡ് പ്ലേറ്റുകളും അതിന്റെ ഇരു വശത്തുമായി റിഫ്ളക്ടറുകളും വച്ചിരിക്കുന്ന രീതിയിലാണ് ബാക്ക് ബംബറിന്റെ നിർമാണം. 50 അക്സസറീസ് ഉടമയ്ക്ക് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. അർബൻ, സ്റ്റൈൽ, കൂൾ, ഈസി കിറ്റ്–എൻഹാൻസ് സ്റ്റൈൽ, ഈസി കിറ്റ്– പ്രീമിയം സ്റ്റൈൽ എന്നിങ്ങനെ അഞ്ച് ഓപ്ഷനുകളാണ് ഇതിലുള്ളത്.

ഗ്രേ നിറത്തിലുള്ള ഉൾവശം വാഹനത്തിന് പ്രീമിയം ലുക്ക് നല്കുന്നുണ്ട്. ഡാഷ് ബോർഡ്, ഡോർ പാഡുകൾ, ഗിയർ ലിവർ, സീറ്റുകൾ എന്നിവയെല്ലാം ഗ്രേ നിറത്തിൽ എടുത്തു നിൽക്കുന്നുണ്ട്. ഡാറ്റ്സണിന്റെ ആദ്യ രണ്ടു മോഡലുകളേക്കാൾ വ്യത്യസ്തമായ ഡാഷ്ബോർഡാണ് റെഡി ഗോയ്ക്കു നല്കിയിരിക്കുന്നത്. ഗിയർ സിസ്റ്റം ഡാഷ് ബോർഡിൽനിന്ന് താഴേക്ക് ഇറക്കിയിട്ടുണ്ട്. യുഎസ്ബി, എയുഎക്സ് വഴിയുള്ള ഇൻഫോടെയിൻമെന്റ് രീതിയാണ് കമ്പനി നല്കിയിരിക്കുന്നത്. അതിനാൽത്തന്നെ ബ്ലൂ ടൂത്ത് വഴി ഫോൺ ബന്ധിപ്പിക്കാൻ കഴിയില്ല.

ഗിയർ ബോക്സിനു സമീപം രണ്ടു കപ്പ് ഹോൾഡറുകളും പവർ വിൻഡോ സ്വിച്ചുകളും നല്കിയിരിക്കുന്നു. 222 ലിറ്റർ ബൂട്ട് സ്പേസ് ആണെങ്കിലും മതിയായ സൗകര്യം നല്കുന്നുണ്ട്. ബാക്ക് സീറ്റിൽ രണ്ടു പേർക്ക് സുഗമമായി യാത്ര ചെയ്യാമെങ്കിലും മൂന്നാമതൊരാൾക്ക് അല്പം തിങ്ങി ഇരിക്കേണ്ടി വരും. എങ്കിലും ബൂട്ട് സ്പേസും റൂഫ് ഹൈറ്റും കൂടുതലുള്ളത് ബുദ്ധിമുട്ടില്ലാതെ യാത്ര നല്കും. അഡ്ജസ്റ്റബിൾ അല്ലാത്ത ഹെഡ് റെസ്റ്റ് നല്കിയിരിക്കുന്നത് ഇതിന്റെ പോരായ്മയാണ്.


ഇന്ത്യക്കാരുടെ ശരാശരി ഉയരം 5.8 അടിയായി കണക്കാക്കിയാണ് വാഹനത്തിന്റെ ഉയരം നിജപ്പെടുത്തിയിരിക്കുന്നത്. അതിനാൽത്തന്നെ ഡ്രൈവർ സീറ്റ് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നില്ല. എങ്കിലും മാരുതി സുസുകി 800നേക്കാളും ക്വിഡിന്റെ ഒപ്പം തന്നെയും റെഡി ഗോയ്ക്ക് കമ്പനി സ്പേസ് നല്കിയിട്ടുണ്ട്.

റെനോ ക്വിഡിന്റെ പ്ലാറ്റ്ഫോമിൽത്തന്നെയാണ് റെഡി ഗോയുടെ നിർമാണം. റെനോ–നിസാൻ സഖ്യത്തിൽ വികസിപ്പിച്ച കോമൺ മോഡ്യൂൾ ഫാമിലി (സിഎംഎഫ്) പ്ലാറ്റ്ഫോമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല എൻജിനും ഗിയർ ബോക്സും ഒന്നുതന്നെയാണ്. 0.8 ലിറ്റർ 800 സിസി പെട്രോൾ എൻജിന് 54എച്ച്പി കരുത്തും 72എൻഎം ടോർക്കുമുണ്ട്. അഞ്ചു വേരിയന്റുകളിലും 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ് നല്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയർ ഭാവിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. 25.17 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ചെറുകാർ ശ്രേണിയിൽ ഏറ്റവും കൂടുതൽ മൈലേജ് നല്കുന്ന മോഡലുകളിലൊന്നാണ് റെഡി ഗോ. അഞ്ചു നിറങ്ങളിലാണ് റെഡി ഗോയെ ഡാറ്റ്സൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ലൈറ്റ് ക്ലച്ചും ഈസി ഗിയർ സ്ലോട്ടുമായതിനാൽ ഡ്രൈവർക്ക് അനായാസം ഡ്രൈവ് ചെയ്യാം. എസ് യുവി വാഹനങ്ങളിൽനിന്നുള്ള റോഡ് വ്യൂ പോലെതന്നെയാണ് റെഡി ഗോയുടെ റോഡ് വ്യൂ വിഷൻ ഒരുക്കിയിരിക്കുന്നത്. വാഹനത്തിന്റെ നീളം കുറവായതിനാൽ തിരക്കുള്ള നഗരങ്ങളിലും മറ്റും പാർക്ക് ചെയ്യാൻ സൗകര്യമായിരിക്കും.

സാധാരണ ബ്രേക്ക് സംവിധാനമാണ് റെഡി ഗോയ്ക്ക് നല്കിയിരിക്കുന്നത്. ഒരു വേരിയന്റിലും എബിഎസ് നല്കിയിട്ടില്ല. അതേസമയം ടോപ് വേരിയന്റിൽ ഡ്രൈവർക്ക് എയർബാഗ് നല്കിയിട്ടുണ്ട്. നാലു ചക്ര വാഹനം ഉപയോഗിക്കുന്ന വ്യക്‌തികൾക്ക് ഒരുപക്ഷേ സുഖകരമായ യാത്രാനുഭവം നൽകിയില്ലെങ്കിലും ഇരുചക്ര വാഹനത്തിൽനിന്ന് ആദ്യമായി കാർ വാങ്ങുന്നവർക്ക് നല്ല ഡ്രൈവിംഗ് അനുഭവം നല്കുന്ന കാറായിരിക്കും റെഡി ഗോ.

<ശാഴ െൃര=/ിലംശൊമഴലെ/മേയഹല180616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.