പിപിഎഫ് പലിശ എട്ടു ശതമാനത്തിൽ താഴെയാകും
പിപിഎഫ് പലിശ എട്ടു ശതമാനത്തിൽ താഴെയാകും
Friday, June 17, 2016 11:18 AM IST
ന്യൂഡൽഹി: പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) നിക്ഷേപങ്ങളുടെ പലിശ എട്ടു ശതമാനത്തിനു താഴെ ആയേക്കും. ഇപ്പോൾ 8.1 ശതമാനമാണ്. ഇതാദ്യമാണ് പിപിഎഫ് പലിശ എട്ടു ശതമാനത്തിൽ താഴെയാകുന്നത്. ദേശീയ സമ്പാദ്യ പദ്ധതി പ്രകാരമുള്ള നിക്ഷേപങ്ങൾ, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധിയോജന തുടങ്ങിയവയ്ക്കും പലിശ ഗണ്യമായി കുറയും. സർക്കാർ കടപ്പത്രങ്ങളുടെ ആദായം താണ സാഹചര്യത്തിലാണിത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പലിശനിരക്ക് ഈ ദിവസങ്ങളിൽ പ്രഖ്യാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.