പിഎഫ് നേരത്തേ പിൻവലിച്ചാൽ 50,000 രൂപ വരെ ടിഡിഎസ് വേണ്ട
പിഎഫ് നേരത്തേ പിൻവലിച്ചാൽ 50,000 രൂപ വരെ ടിഡിഎസ് വേണ്ട
Monday, May 30, 2016 11:32 AM IST
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനി (ഇപിഎഫ്ഒ)യിൽനിന്ന് കാലാവധിക്കുമുമ്പ് 50,000 രൂപ വരെ പിൻവലിക്കുന്നതിനു ടിഡിഎസ് (സ്രോതസിൽ നികുതി കിഴിക്കൽ) വേണ്ട. ഇപ്പോൾ 30,000 രൂപ വരെയാണ് ഒഴിവുള്ളത്. ജൂൺ ഒന്നിന് 50,000 രൂപ എന്ന ഒഴിവു പരിധി പ്രാബല്യത്തിൽ വരും.

പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) സമർപ്പിക്കുന്നവരിൽനിന്നു പിൻവലിക്കുന്ന തുകയുടെ 10 ശതമാനമാണു ടിഡിഎസ് ഈടാക്കുക. എന്നാൽ, 15 ജി, 15 എച്ച് ഫോമുകൾ സമർപ്പിക്കുന്നവർ ടിഡിഎസ് നല്കേണ്ട. പാനോ ഈ ഫോമുകളോ സമർപ്പിക്കാത്തവർ ഏറ്റവും ഉയർന്ന നിരക്കായ 34.608 ശതമാനം നിരക്കിൽ ടിഡിഎസ് നല്കണം. പിഎഫിൽനിന്നു കാലാവധിക്കു മുമ്പ് തുക പിൻവലിക്കുന്നതു നിരുത്സാഹപ്പെടുത്താനാണു ടിഡിഎസ് ഏർപ്പെടുത്തിയത്. കാലാവധിയാകുമ്പോൾ പിൻവലിച്ചാൽ നികുതിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.