ജോലിസമയത്തിൽ മുന്നിൽ ഹോങ്കോംഗ് നഗരം
ജോലിസമയത്തിൽ മുന്നിൽ ഹോങ്കോംഗ് നഗരം
Sunday, May 29, 2016 11:20 AM IST
സുറിച്ച്: ആഴ്ചയിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന നഗരങ്ങളിൽ ഹോങ്കോംഗ് ഒന്നാമത്. ആഴ്ചയിൽ ശരാശരി 50 മണിക്കൂറിലധികമാണ് ഇവിടെ ജോലികൾക്കായി ചെലവഴിക്കുന്നത്. യുണൈറ്റഡ് ബാങ്ക് ഓഫ് സ്വിറ്റ്സർലൻഡ് നടത്തിയ സർവേയിലാണ് ഹോങ്കോംഗ് ഒന്നാമതായത്. 71 നഗരങ്ങളിലെ 15 പ്രധാന തൊഴിൽമേഖലകളിലാണ് പഠനം നടത്തിയത്. ആളുകളുടെ ജോലി സമയ ശരാശരിയിൽ ഏഷ്യയാണ് യൂറോപ്പിനേക്കാൾ മുന്നിൽ. ജോലി സമയത്തിൽ മുന്നിൽ നിൽക്കുന്ന 10 നഗരങ്ങളിൽ ഏഷ്യയിൽനിന്ന് ഏഴു നഗരങ്ങളാണുള്ളത്. ഡൽഹി, മെക്സിക്കോ സിറ്റി, ന്യൂഡൽഹി, ബാങ്കോക്ക് എന്നിവയാണ് രണ്ടു മുതൽ അഞ്ചാം സ്‌ഥാനത്തു വരെയുള്ള നഗരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.