വിലക്കപ്പെട്ട രാസവസ്തുക്കൾ ഇല്ലെന്ന് എലൈറ്റ് ബ്രഡ്
വിലക്കപ്പെട്ട രാസവസ്തുക്കൾ ഇല്ലെന്ന് എലൈറ്റ് ബ്രഡ്
Saturday, May 28, 2016 11:35 AM IST
തൃശൂർ: പ്രമുഖ ബ്രെഡ് നിർമാതാക്കളായ എലൈറ്റ് ഫുഡ്സ് ബ്രെഡ് ഉത്പന്നങ്ങളിൽ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നീ വിലക്കപ്പെട്ട രാസവസ്തുക്കൾ ചേർത്തിട്ടില്ലെന്നു മാനേജിംഗ് ഡയറക്ടർ ടി.ആർ. രഘുലാൽ അറിയിച്ചു.

ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ തങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളിൽ ഇല്ലെന്നും കർശന ഗുണനിലവാര നിയന്ത്രണത്തിനു വിധേയമായാണ് ഉത്പാദനം നടത്തുന്നതെന്നും അദ്ദേഹം പത്രക്കുറപ്പിൽ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.