മുത്തൂറ്റ് ഫിനാൻസിന് 265 കോടിയുടെ അറ്റാദായം
മുത്തൂറ്റ് ഫിനാൻസിന് 265 കോടിയുടെ അറ്റാദായം
Friday, May 27, 2016 11:53 AM IST
കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിൽ 265 കോടി രൂപയുടെ അറ്റാദായമുണ്ടാക്കിയതായി ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. മുൻവർഷം ഇതേ കാലയളവിലെ 165 കോടി രൂപയെ അപേക്ഷിച്ച് 61 ശതമാനം വർധനയാണിത്. 2016 സാമ്പത്തിക വർഷത്തെ അറ്റാദായം തലേവർഷത്തെ 671 കോടി രൂപയെ അപേക്ഷിച്ച് 21 ശതമാനം വർധിച്ച് 810 കോടി രൂപയായും ഉയർന്നു. ബെൽസ്റ്റാർ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൽ 2016 മേയിൽ 13.93 ശതമാനം ഇക്വിറ്റി ഷെയറുകൾ സ്വന്തമാക്കിയ കമ്പനി മറ്റൊരു 5.57 ശതമാനം കൂടി സ്വന്തമാക്കാൻ ധാരണയിലെത്തിയിട്ടുണ്ട്.


റെഗുലേറ്ററി അംഗീകാരങ്ങൾക്കു വിധേയമായി 11.14 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കാൻ കമ്പനിക്കു പദ്ധതിയുണ്ട്. റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിച്ചതിനെത്തുടർന്ന് കമ്പനി മുത്തൂറ്റ് ഹോംഫിൻ (ഇന്ത്യ) ലിമിറ്റഡിൽ 44.91 കോടി രൂപയുടെ നിക്ഷേപവും നടത്തിയിട്ടുണ്ടെന്ന് അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.