കൂടുതൽ പ്രത്യേകതകളുമായി ഫെഡറൽ ബാങ്കിന്റെ ഫെഡ് മൊബൈൽ
കൂടുതൽ പ്രത്യേകതകളുമായി ഫെഡറൽ ബാങ്കിന്റെ ഫെഡ് മൊബൈൽ
Thursday, May 26, 2016 11:27 AM IST
കൊച്ചി: ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ‘ഫെഡ്മൊബൈൽ’ കൂടുതൽ പ്രത്യേകതകൾ ഉൾപ്പെടുത്തി വിപുലമാക്കി. ഇടപാടുകാർക്കു തങ്ങളുടെ യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിന് ഏറെ സൗകര്യപ്രദമായ രീതിയിൽ രാജ്യത്തുടനീളമുള്ള 300 സേവനദാതാക്കളെക്കൂടി ഈ ഇടത്തിൽ കൂട്ടിച്ചേർത്തതായി ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.

വൈദ്യുതി, ഫോൺ ബില്ലുകൾ, ഗ്യാസ്, ഇൻഷ്വറൻസ്, “മ്യൂച്വൽ ഫണ്ടുകൾ, സംഭാവനകൾ തുടങ്ങിയവയുടെ അടവുകളെല്ലാം ഇതിൽ ഉൾപ്പെടും. അതുകൂടാതെ, സമയാനുസൃതമായ രീതിയിൽ ഇടപാടുകാർക്ക് ഈ അടവുകൾക്കായി മുൻകൂട്ടി പദ്ധതി തയാറാക്കി പട്ടികപ്പെടുത്താനും സാധിക്കും. ബാങ്കിൽനിന്ന് പുതിയ ഉത്പന്നങ്ങളെപ്പറ്റിയും മറ്റുമുള്ള “വിവരങ്ങൾ യഥാസമയം ലഭ്യമാക്കാനുതകുന്ന ‘പുഷ് നോട്ടിഫിക്കേഷൻ ഫീച്ചർ’ ഫെഡ്മൊബൈലിന്റെ പുതിയ പതിപ്പ് മുന്നോട്ടുവയ്ക്കുന്നു. ഇ–മെയിൽ, വാട്സ്ആപ്, ഫെയ്സ് ബുക്ക് തുടങ്ങിയവ വഴി “മറ്റൊരു സുഹൃത്തിന് ഫെഡ്മൊബൈൽ നിർദേശിക്കാനുള്ള അനുവാദവും പുതിയ പതിപ്പിലുണ്ട്.


ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പരിവർത്തനത്തിൽ മൊബൈൽ ഫോണുകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഇക്കാര്യം മനസിൽവച്ചുകൊണ്ട് ‘ഫെഡറൽ ഓൺ എവരി മൊബൈൽ’“എന്ന വിഷയത്തിലൂന്നി തങ്ങളുടെ മൊബൈൽ ബാങ്കിംഗ് സർവീസ് കൂടുതൽ വിപുലപ്പെടുത്തുകയാണ് ഫെഡറൽ ബാങ്ക് ചെയ്യുന്നതെന്നും ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എം. ബാബു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.