ക്രൂഡ് ഓയിൽ 50 ഡോളറിനു മുകളിൽ
ക്രൂഡ് ഓയിൽ 50 ഡോളറിനു മുകളിൽ
Thursday, May 26, 2016 11:27 AM IST
ലണ്ടൻ: ലോകവിപണിയിൽ ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 50 ഡോളർ മറികടന്നു. കുറേ ദിവസമായി 47 ഡോളറിനും 49 ഡോളറിനും ഇടയിലായിരുന്ന വില ഇന്നലെ ബ്രെന്റ് ക്രൂഡ് 50.4 ഡോളർവരെ എത്തി. ഡബ്ല്യുടിഐ ഇനം 49.7 ഡോളർവരെ ഉയർന്നു.

ജൂൺ രണ്ടിനു പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) യോഗം ചേരുന്നുണ്ട്. അതിനകം ഉത്പാദനം കുറയ്ക്കാനും വില കൂട്ടാനുമുള്ള ഫോർമുല ഉണ്ടാകുമെന്നാണു പ്രതീക്ഷ. മറ്റു കാരണങ്ങളാൽ നൈജീരിയ, അൾജീരിയ, ലിബിയ, വെനസ്വെല, കാനഡ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞിരിക്കുകയാണ്. കലാപങ്ങളാണ് വടക്കൻ ആഫ്രിക്കയിലെ രാജ്യങ്ങളിൽ ഉത്പാദനം കുറയാൻ കാരണം. അമേരിക്കയിൽ ഷെയ്ൽ വാതക കമ്പനികൾ പലതും പാപ്പരായതും ഉത്പാദനത്തെ ബാധിച്ചു. അമേരിക്കയിൽ ക്രൂഡ് സ്റ്റോക്കും തീരെ കുറവായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.