രാജനെതിരേ വീണ്ടും സ്വാമി
രാജനെതിരേ വീണ്ടും സ്വാമി
Thursday, May 26, 2016 11:27 AM IST
ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജനെ മാറ്റണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വീണ്ടും കത്തയച്ചു. രാജൻ മാനസികമായി വേണ്ടത്ര ഇന്ത്യക്കാരൻ അല്ലെന്നും ഇന്ത്യയുടെ രഹസ്യങ്ങൾ പുറത്തുള്ളവർക്കു നൽകുന്നു എന്നുമാണു സ്വാമിയുടെ ആരോപണം.

സ്വാമിയുടെ ആക്രമണത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലി വിമർശിച്ചു. റിസർവ് ബാങ്ക് ഗവർണർ അടക്കം ആർക്കെതിരേയും വ്യക്‌തിപരമായ ആക്രമണം പാടില്ലെന്നാണു ജയ്റ്റ്ലി പറഞ്ഞത്. സ്വാമിയുടെ ആരോപണങ്ങളെപ്പറ്റി ഒന്നും പറയാൻ ജയ്റ്റ്ലി കൂട്ടാക്കാത്തതു ശ്രദ്ധിക്കപ്പെട്ടു. നരേന്ദ്രമോദിയും ബിജെപി പ്രസിഡന്റ് അമിത് ഷായും ഇതുവരെ സ്വാമിയെ അപലപിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.