ഡിജിറ്റൽ ഡോസ് ഇൻഹേലറുമായി ഗ്ലെൻമാർക്ക്
ഡിജിറ്റൽ ഡോസ് ഇൻഹേലറുമായി ഗ്ലെൻമാർക്ക്
Thursday, May 26, 2016 11:27 AM IST
കൊച്ചി: പ്രമുഖ ഇന്റഗ്രേറ്റഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഡോസ് ഇൻഹേലർ (ഡിഡിഐ) ഡിജിഹേലർ അവതരിപ്പിച്ചു. ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ഇന്ത്യ ഫോർമുലേഷൻസ് ആഫ്രിക്ക റീജൺ തലവനും പ്രസിഡന്റുമായ സുജേഷ് വാസുദേവനാണ് അവതരണം നടത്തിയത്. ഡിജിറ്റൽ ഡോസ് കൗണ്ടർ, ലോ ഡോസ് വാണിംഗ് ഇൻഡിക്കേറ്റർ എന്നിവയോടു കൂടിയ ഈ ഇൻഹേലേർ ആസ്ത്മ, സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ്) എന്നിവ മൂലം പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് കൃത്യമായി ചികിത്സാക്രമം പാലിക്കാൻ സഹായകമാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. 200 മുതൽ 450 രൂപ വരെയാണ് വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.