കമ്യൂണിറ്റി ഇന്ററാക്ടീവ് ഫോറവുമായി എച്ച്ഡിഎഫ്സി എർഗോ
കമ്യൂണിറ്റി ഇന്ററാക്ടീവ് ഫോറവുമായി എച്ച്ഡിഎഫ്സി എർഗോ
Wednesday, May 25, 2016 11:54 AM IST
കൊച്ചി: സ്വകാര്യമേഖലയിലെ ജനറൽ ഇൻഷ്വറൻസ് കമ്പനികളിൽ മുൻനിരയിലുള്ള എച്ച്ഡിഎഫ് സി എർഗോ ജനറൽ ഇൻഷ്വറൻസ് കമ്പനി പൊതുജനങ്ങൾക്കായി കമ്യൂണിറ്റി ഇന്ററാക്ടീവ് പ്ലാറ്റ്ഫോമിന് രൂപം നൽകി. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>േവേുെ:/രീാാൗിശ്യേ. വറളരലൃഴീ.രീാ എന്ന ഈ പോർട്ടൽ ഉപഭോക്‌താക്കൾക്ക് ഉപദേശങ്ങൾ ലഭ്യമാക്കുന്നതിനും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും ഇൻഷ്വറൻസിനെ പറ്റി സമഗ്രമായ വിവരങ്ങൾ നൽകുന്നതിനും ലക്ഷ്യമിടുന്നു.

ഉപഭോക്‌താക്കളെ തീരുമാനങ്ങ ൾ എടുക്കുന്നതിനു പ്രേരിപ്പിക്കുക യും നോ ലൈഫ് ഇൻഷ്വറൻസിനെ സംബന്ധിച്ച് വിവരങ്ങൾ നൽകുക യും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിറ്റി പോർട്ടലിന് രൂപം നൽകിയിരിക്കുന്നതെന്ന് എ ച്ച്ഡിഎഫ്സി എർഗോ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റിതേഷ്കുമാർ പത്രക്കുറിപ്പിൽ പറഞ്ഞു.


ലേഖനങ്ങൾ, വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഫോ റങ്ങൾ, എച്ച്ഡിഎഫ്സി എർഗോ ഫേസ്ബുക്ക്, ട്വിറ്റർ ലൈവ് ഫീഡുകൾ, വേട്ടെടുപ്പുകൾ എന്നിവയും ഇൻഷ്വറൻസിനെ കുറിച്ചുള്ള കൂടുതൽ ഉൾക്കാഴ്ചയും പോർട്ടലിന്റെ ഭാഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.