സ്നാപ്ഡീൽ ചീഫ് പ്രൊഡക്ട് ഓഫീസർ ആനന്ദ് ചന്ദ്രശേഖരൻ രാജിവച്ചു
സ്നാപ്ഡീൽ ചീഫ് പ്രൊഡക്ട് ഓഫീസർ ആനന്ദ് ചന്ദ്രശേഖരൻ രാജിവച്ചു
Wednesday, May 25, 2016 11:54 AM IST
ന്യൂഡൽഹി: ഇ– കോമേഴ്സ് വ്യാപാര രംഗത്തെ പ്രമുഖരായ സ്നാപ്ഡീലിന്റെ ചീഫ് പ്രൊഡക്ട് ഓഫീസർ ആനന്ദ് ചന്ദ്രശേഖരൻ രാജിവച്ചു. സ്വന്തമായി വ്യവസായ സംരംഭം ആരംഭിക്കുന്നതിനാണ് അദ്ദേഹം സ്നാപ്ഡീൽ വിട്ടത്. മൊബൈൽ ഫോൺ വ്യാപാര രംഗത്തെ കമ്പനിയുടെ ഉണർവ് ലക്ഷ്യം വെച്ചാണ് കഴിഞ്ഞ ജൂണിൽ അദ്ദേഹത്തെ സ്നാപ്ഡീലിൽ നിയോഗിച്ചത്.

ചന്ദ്രശേഖരൻ ഏയറോ സ്പേസ് എന്ന മൊബൈൽ സോഫ്റ്റ്വെയർ കമ്പനി ആരംഭിച്ചിരുന്നു. 2011ൽ അത് ബിഎംസ് സോഫ്റ്റ്വെയർ കമ്പനിക്ക് കൈമാറിയിരുന്നു.

ആനന്ദ് ചന്ദ്രശേഖരൻ മുൻപ് ഭാരതി എയർടെൽ ചീഫ് പ്രൊഡക്ട് ഓഫീസറായും യാഹൂവിൽ സീനിയർ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.