വിലസ്‌ഥിരതാ പദ്ധതി: 426 കോടി രൂപ വിതരണം ചെയ്തു
വിലസ്‌ഥിരതാ പദ്ധതി: 426 കോടി രൂപ വിതരണം ചെയ്തു
Monday, May 23, 2016 11:42 AM IST
കോട്ടയം: റബർ വിലസ്‌ഥിരതാ പദ്ധതിയിൽ ഇതോടകം 426 കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ വിതരണം ചെയ്തു. മാർച്ച് 31 വരെ ലഭിച്ച ബില്ലുകളുടെ സബ്സിഡിയാണു കൊടുത്തുതീർത്തത്. ഏപ്രിൽ 30 വരെ ആകെ 544 കോടി രൂപയുടെ ബില്ലുകൾ ലഭിച്ചതിൽ 445 കോടിയുടെ ബില്ലുകൾ പാസായിട്ടുണ്ട്.

മേയിലെ ബില്ലുകൾ അടുത്ത മാസം സ്വീകരിച്ചുതുടങ്ങുമെന്നു റബർ ബോർഡ് അറിയിച്ചു. ലാറ്റക്സ് വിറ്റതിൽ ആകെ 49 കോടി രൂപയാണ് സബ്സിഡിയായി നൽകിയത്.

മഴ ശക്‌തിപ്പെട്ടു ടാപ്പിംഗ് നിലച്ചതിനാൽ വരും മാസങ്ങളിൽ ബില്ലുകളുടെ വരവ് കുറയുമെന്നാണു സൂചന. വിലസ്‌ഥിരതാ സഹായ പദ്ധതിയിൽ 374 കോടി രൂപ ഖജനാവിൽ ബാക്കിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.