ആഭ്യന്തര ടിക്കറ്റ് നിരക്ക് കുറച്ച് വിമാനക്കമ്പനികളുടെ മത്സരം
ആഭ്യന്തര ടിക്കറ്റ് നിരക്ക് കുറച്ച് വിമാനക്കമ്പനികളുടെ മത്സരം
Monday, May 23, 2016 11:42 AM IST
കൊണ്ടോട്ടി: ആഭ്യന്തര വിമാന സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്പനികളുടെ മത്സരം. എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ, എയർ ഏഷ്യ എന്നീ വിമാന കമ്പനികളാണ് മത്സരത്തിലുളളത്.

ജൂലൈ, സെപ്റ്റംബർ, ജനുവരി, മാർച്ച് മാസങ്ങളിൽ ആഭ്യന്തര യാത്രക്കാർ താരതമ്യേന കുറവാണുണ്ടാകാറ്. ഇതുനികത്താനാണ് നിരക്കു താഴ്ത്തി യാത്രക്കാരെ ആകർഷിക്കാൻ കമ്പനികൾ ഓഫറുകൾ നിരത്തുന്നത്.


അന്താരാഷ്ട്ര മേഖലയിൽ വിമാന ടിക്കറ്റ് ഇപ്പോഴും പൊളളും. ഗൾഫിൽ റംസാൻ പ്രമാണിച്ച് അവധിയായതിനാൽ ജൂലൈ മുതൽ നിരക്ക് കുത്തനെ കൂട്ടും. ജൂണിൽ റംസാനിലെ ഉംറ തിരക്കും ഓഗസ്റ്റ് മുതൽ ഹജ്‌ജ് സീസണും ആരംഭിക്കുന്നതിനാൽ സൗദി മേഖലയിലേക്ക് അടക്കം വിമാന നിരക്ക് ഇരട്ടിയിലധികം വർധിപ്പിക്കാ നിടയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.