കാലവർഷഭീതിയിൽ നാളികേരമേഖല; കുരുമുളക് മുന്നേറുന്നു
കാലവർഷഭീതിയിൽ നാളികേരമേഖല; കുരുമുളക് മുന്നേറുന്നു
Sunday, May 22, 2016 12:02 PM IST
<ആ>വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: കാലാവസ്‌ഥ മാറ്റം കണ്ട് ഉത്പാദകർ റബർതോട്ടങ്ങളിൽ റെയിൻ ഗാർഡുകൾ ഒരുക്കുന്നു. ടോക്കോമിലെ സെല്ലിംഗ് പ്രഷർ ഏഷ്യൻ റബർ മാർക്കറ്റുകളുടെ കരുത്തുചോർത്തി. കാലവർഷത്തിന്റെ വരവ് നാളികേര വിളവെടുപ്പിനെയും കൊപ്ര സംസ്കരണത്തെയും ബാധിക്കും, വെളിച്ചെണ്ണവില അടുത്തവാരം ഉയരാം. കുരുമുളക് ഒരു ചുവടു കൂടി മുന്നേറി, റിക്കാർഡ് വിലയെ ഉത്പാദകർ ഉറ്റുനോക്കുന്നു. ആഗോള സ്വർണവിപണി തളർന്നു.

<ആ>കുരുമുളക്

ടെർമിനൽ മാർക്കറ്റിലേക്ക് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുരുമുളകു നീക്കം ചുരുങ്ങി. ലഭ്യത ഉറപ്പുവരുത്താൻ വാങ്ങലുകാർ കാർഷികമേഖലകളിൽ ഇറങ്ങിയിട്ടും കാര്യമായി ചരക്ക് ലഭിച്ചില്ല. നേരത്തെ ഉറപ്പിച്ച വിദേശ വ്യാപാരങ്ങൾ മുൻനിർത്തി മേയ് ഷിപ്പ്മെന്റിനായി ചില കയറ്റുമതിക്കാർ ചരക്ക് സംഭരിച്ചു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 72,700 രൂപയായി ഉയർന്നു. റിക്കാർഡ് മറികടക്കുമെന്ന വിശ്വാസത്തിലാണ് സ്റ്റോക്കിസ്റ്റുകൾ. വിപണിയിലെ ചലനങ്ങളും ഉത്പാദകർക്ക് അനുകൂലമാണ്. അതേസമയം, ഇന്തോനേഷ്യയിൽ സീസൺ അടുത്തു. വിദേശ ഓർഡർ പിടിക്കാൻ അവർ താഴ്ന്ന നിരക്കിൽ ക്വട്ടേഷൻ ഇറക്കാനും ഇടയുണ്ട്. മലബാർ കുരുമുളകുവില ടണ്ണിന് 11,300 ഡോളറാണ്.


<ആ>റബർ

വേനൽ മഴ സജീവമായത് റബർ കർഷകർക്ക് ആവേശമായി. റബറിന്റെ വിലത്തകർച്ചയും പ്രതികൂല കാലാവസ്‌ഥയും മൂലം ആറു മാസത്തിലേറെയായി നിശ്ചലമായിരുന്ന റബർ ടാപ്പിംഗ് മേഖല വൻ പ്രതീക്ഷകളോടെയാണ് പുതിയ സീസൺ ഉറ്റുനോക്കുന്നത്. കാലവർഷത്തിനിടയിലും റബർ വെട്ട് സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ റെയിൻ ഗാർഡുകൾ ഒരുക്കുന്ന തിരക്കിലാണ് കർഷകർ. ഷീറ്റ് വില ഇടിഞ്ഞതു മൂലം പല തോട്ടങ്ങളിലും കഴിഞ്ഞ വർഷം അവസാനം ടാപ്പിംഗ് നിർത്തിവെച്ചതാണ്.
<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ05ൃൗയയലൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
കാലാവസ്‌ഥ അനുകൂലമാകുന്നതോടെ അടുത്ത ദിവസങ്ങളിൽ റബർ വെട്ട് തുടങ്ങും. ഇതോടെ ലാറ്റക്സിനു നേരിടുന്ന ക്ഷാമത്തിന് ആശ്വാസമാവും. ജൂൺ മധ്യതോടെ സംസ്‌ഥാനത്തെ മുഖ്യവിപണികളിൽ ഷീറ്റിന്റെ ലഭ്യത ഉയരും. പുതിയ ചരക്കു വരവിനായി കാത്തു നിൽക്കുകയാണ് ടയർ കമ്പനികളും ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികളും. ഉത്പാദകരുടെ കൈവശം ഇനി കാര്യമായി റബർ സ്റ്റോക്കില്ല. നാലാം ഗ്രേഡ് റബർ 12,800 രൂപയിലും അഞ്ചാം ഗ്രേഡ് 12,600 ലുമാണ്. ലാറ്റക്സ് 9,500ൽ വ്യാപാരം നടന്നു.


ഏഷ്യൻ റബർ മാർക്കറ്റുകളിലെ സെല്ലിങ് പ്രഷർ വിട്ടുമാറിയില്ല. ചൈനീസ് ഡിമാൻഡ് ഉയരാഞ്ഞത് ജപ്പാൻ, സിംഗപ്പൂർ വിപണികളിലും റബറിൽ സമ്മർദ്ദമുളവാക്കി. അവധിവ്യാപാരത്തിൽ നിക്ഷേപ താത്പര്യം ചുരുങ്ങിയത് ഉത്പാദന രാജ്യങ്ങളിൽ ഷീറ്റ് വില ഇടിച്ചു. അതേസമയം, ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു തുടങ്ങിയത് പ്രതീക്ഷ പകരുന്നു. തായ്ലൻഡും ഇന്തോനേഷ്യയും പുതിയ ടാപ്പിംഗ് സീസണിന് ഒരുങ്ങുകയാണ്.

<ആ>വെളിച്ചെണ്ണ

<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ05രീരരൗിൗേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>നാളികേരോത്പന്നങ്ങൾക്കു വീണ്ടും തളർച്ച. വെളിച്ചെണ്ണയ്ക്ക് തുടർച്ചയായ മുന്നാം വാരത്തിലും മികവ് കാഴ്ചവയ്ക്കാനായില്ല. രാജ്യത്ത് വിദേശ പാചകയെണ്ണകൾക്ക് നേരിട്ട വിലയിടിവ് മുൻനിർത്തി വൻകിട മില്ലുകൾ വെളിച്ചെണ്ണ വില്പനയ്ക്കു തിടുക്കപ്പെട്ടു. സംസ്‌ഥാനത്ത് എണ്ണയ്ക്കു പ്രദേശിക ആവശ്യം ഉയരാഞ്ഞത് വില്പന സമ്മർദ്ദമുളവാക്കി.

കൊച്ചിയിൽ എണ്ണ 7,800 രൂപയായും കൊപ്ര 5,340 രൂപയായും കുറഞ്ഞു. തെക്കുപടിഞ്ഞാറൻ കാലവർഷം സജീവമാകുന്നതോടെ നാളികേര വിളവെടുപ്പ് തടസപ്പെടും. പ്രതികൂല കാലാവസ്‌ഥ തേങ്ങാവെട്ടിനെ ബാധിക്കുന്നതിനാൽ കൊപ്ര കളങ്ങളും നിർജീവമാകും. ജൂൺ–ജൂലൈ മാസങ്ങളിൽ കൊപ്രവില ഉയരാനാണ് കൂടുതൽ സാധ്യത. ഇടവപ്പാതിക്കു മുമ്പായി നാളികേര വിളവെടുപ്പ് പൂർത്തിയാക്കാൻ ഒരുവിഭാഗം കർഷകർ ശ്രമിക്കുന്നുണ്ട്.

<ആ>ചുക്ക്

അറബ് രാജ്യങ്ങൾ നോമ്പുകാല ആവശ്യങ്ങൾക്ക് വേണ്ട ചുക്കിനായി ഇന്ത്യയിൽ എത്തുമെന്ന നിഗമനത്തിലാണ് കയറ്റുമതി സമൂഹം. ഉയർന്ന വില മുന്നിൽ കണ്ട് ഉത്പാദകർ ചരക്കു സംഭരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ ജൂലൈയിൽ കാലവർഷമാരംഭിക്കും. മഴ തുടങ്ങുന്നതോടെ അവരും ചുക്ക് ശേഖരിച്ച് തുടങ്ങും. കൊച്ചിയിൽ മീഡിയം ചുക്ക് 16,500ലും ബെസ്റ്റ് ചുക്ക് 18,000 രൂപയിലുമാണ്.

<ആ>സ്വർണം

രാജ്യാന്തര മാർക്കറ്റിൽ സ്വർണത്തിനു തളർച്ച നേരിട്ടെങ്കിലും രൂപയുടെ വിനിമയനിരക്ക് ഇടിഞ്ഞതിനാൽ ഇന്ത്യൻ മാർക്കറ്റിൽ കാര്യമായ ചലനമില്ല. സംസ്‌ഥാനത്ത് പവന് 80 രൂപ കുറഞ്ഞ് 22,200 രൂപയായി. ന്യൂയോർക്കിൽ ഒരു ട്രോയ് ഔൺസ് സ്വർണം 1,272 ഡോളറിൽനിന്ന് 1,248 ഡോളറിലേക്ക് ഇടിഞ്ഞശേഷം 1,251ലാണ്. രൂപയുടെ മൂല്യം 67.44ലേക്ക് നീങ്ങിയത് സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് ഉയർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.