നിരക്കുകുറയ്ക്കാൻ എയർ ഇന്ത്യയും
നിരക്കുകുറയ്ക്കാൻ എയർ ഇന്ത്യയും
Saturday, May 21, 2016 11:31 AM IST
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കൽ യുദ്ധത്തിലേക്ക് എയർ ഇന്ത്യയും. 1499 രൂപയിൽ തുടങ്ങുന്ന സൂപ്പർ സെയിൽ സ്കീമുമായിട്ടാണ് എയർ ഇന്ത്യ സ്വകാര്യ കമ്പനികളോടു മത്സരിക്കാനിറങ്ങുന്നത്. ഈ മാസം 25 വരെ ബുക്കുചെയ്യുന്ന ജൂലൈ മുതൽ സെപ്റ്റംബർ 30 വരെയുള്ള ആഭ്യന്തര യാത്രകൾക്കാണ് എല്ലാ നികുതികളോടും കൂടി പുതിയ സേവനം ലഭ്യമാകുക. കഴിഞ്ഞയാഴ്ച സ്പൈസ് ജെറ്റ്, ഇൻഡിഗോ, എയർ ഏഷ്യ തുടങ്ങിയ കമ്പനികൾ അവരുടെ ടിക്കറ്റ് നിരക്കിൽ കുറവു വരുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.