ഐടിസിക്ക് നേട്ടം
ഐടിസിക്ക് നേട്ടം
Friday, May 20, 2016 11:48 AM IST
ന്യൂഡൽഹി: ഐടിസി ലിമിറ്റഡിന്റെ അറ്റാദായത്തിൽ വർധന. മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 5.67 ശതമാനം വർധിച്ച് 2,495.20 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ 2,361.18 കോടിയായിരുന്നു അറ്റാദായം. ഇതേത്തുടർന്ന് രണ്ട് സാധാരണ ഓഹരികളുള്ളവർക്ക് ഒരു ബോണസ് ഓഹരി നല്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തവരുമാനം 9.51 ശതമാനം വർധിച്ച് 10,062.38 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ 9,188.25 കോടിയായിരുന്നു മൊത്തവരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.