സിൽവർ ജൂബിലിയുടെ തിളക്കത്തിൽ ശീതൾ ഗൈഡ്ലൈൻസ്
സിൽവർ ജൂബിലിയുടെ തിളക്കത്തിൽ ശീതൾ ഗൈഡ്ലൈൻസ്
Wednesday, May 18, 2016 11:07 AM IST
മാംഗ്ലൂർ: മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമായ വിദ്യാഭ്യാസനഗരമാക്കി മംഗലാപുരത്തെ ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ച ശീതൾ ഗൈഡ്ലൈൻസിന് ഇരുപത്തിയഞ്ച് വയസ്. ഓരോ വർഷവും ഇരുപതിനായിരത്തിലധികം മലയാളികളാണ് മംഗലാപുരത്തെ വിവിധ കോളജുകളിൽ പഠിക്കുന്നത്. വിദ്യാർഥികൾക്ക് അനുകൂല പഠന സാഹചര്യങ്ങൾ ഒരുക്കുന്നതിന് ശീതളും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു.

മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനു സമീപത്തുള്ള കെ.എസ്. റാവു റോഡിലെ കെബിസി ബിൽഡിംഗിലാണ് ശീതൾ ഗൈഡ് ലൈൻസിന്റെ ഓഫീസ്. ആപ്ലിക്കേഷൻ ഫോം മുതൽ പഠനം പൂർത്തിയാക്കുന്നതു വരെ ശീതളിന്റെ സേവനം മലയാളികൾക്ക് ലഭിക്കുന്നു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തെ പ്രവർത്തനത്തിനിടെ വിദ്യാർഥികളും കോളജുകളും നൽകിയ സഹകരണമാണ് തങ്ങളുടെ വിജയരഹസ്യമെന്ന് ശീതൾ ഗൈഡ്ലൈൻസിന്റെ സാരഥി അഡ്വ. സണ്ണി ജോൺ പറഞ്ഞു. മംഗലാപുരത്തെ പ്രമുഖ കോളജുകളിലേക്ക് മാത്രമാണ് ശീതൾ ഗൈഡ്ലൈൻസ് വിദ്യാർഥികളെ അയയ്ക്കുന്നത്. ഗവൺമെന്റ് അംഗീകാരമുള്ള കോഴ്സുകളും ഉപരിപഠനത്തിനും ഉദ്യോഗത്തിനുമുള്ള സാധ്യതകളും ഗീതൾ പ്രത്യേകം പരിഗണിക്കുന്നു. എല്ലാ കോഴ്സുകൾക്കും വേണ്ട മുഴുവൻ പണവും കോളജുകളിൽ നേരിട്ടാണ് അടയ്ക്കേണ്ടത്.


ക്യാമ്പസ് വിസിറ്റിംഗ് സൗകര്യങ്ങളും കോളജ് അധികാരികളുമായുള്ള കൂടിക്കാഴ്ചയും വിദ്യാർഥികൾക്ക് ലഭ്യമാക്കി നൽകുന്നുമുണ്ട്.

ബന്ധപ്പെടേണ്ട വിലാസം: കെബിസി ബിൽഡിംഗ്, ജോയ് ആലുക്കാസിന് എതിർവശം, കെ.എസ്. റാവു റോഡ്, മംഗലാപുരം. ഫോൺ: 0824–2448045, 2441239, ഫാക്സ്: 0824–2424639, മൊബൈൽ: 09448327566, 09448545635, 09448255114.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.