മുഖം മിനുക്കി ആൾട്ടോ 800 എത്തി
മുഖം മിനുക്കി ആൾട്ടോ 800 എത്തി
Wednesday, May 18, 2016 11:07 AM IST
ന്യൂഡൽഹി: മാരുതി സുസുകിയുടെ ജനപ്രിയ മോഡൽ ആൾട്ടോ മുഖം മിനുക്കി വിപണിയിലെത്തി. മുഖാകൃതി മാറ്റി പുതുതായി അവതരിപ്പിക്കുമ്പോൾ അല്പം മാറ്റങ്ങളും ഒപ്പമുണ്ട്. ഉള്ളിലെ സ്‌ഥലം കുറച്ചു വർധിപ്പിച്ചിട്ടുണ്ട്. സുരക്ഷയ്ക്കും പ്രാധാന്യം നല്കിയിട്ടുണ്ട്. ആറു നിറഭേദങ്ങൾ പുതിയ അവതരണത്തിലുണ്ട്.

സിഎൻജിയിലും ആൾട്ടോ 800 ഉണ്ടാകും. പെട്രോൾ മോഡലിന് 2.49 ലക്ഷം രൂപയും സിഎൻജി മോഡലിന് 3.70 ലക്ഷം രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വില.

പെട്രോളിന് 24.7 കിലോമീറ്ററും സിഎൻജി മോഡലിന് 33.44 കിലോമീറ്റർ മൈലേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.