സുരക്ഷാ പരിശോധനയിൽ അഞ്ച് ഇന്ത്യൻ കാറുകൾക്ക് പരാജയം
സുരക്ഷാ പരിശോധനയിൽ അഞ്ച് ഇന്ത്യൻ കാറുകൾക്ക് പരാജയം
Tuesday, May 17, 2016 11:24 AM IST
ലണ്ടൻ: ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിൽ (എൻസിഎപി) അഞ്ച് ഇന്ത്യൻ കാറുകൾക്ക് പരാജയം. മഹീന്ദ്ര സ്കോർപിയോ, റെനോ ക്വിഡ്, മാരുതി സുസുകി സെലേറിയോ, മാരുതി സുസുകി ഈക്കോ, ഹ്യുണ്ടായി ഇയോൺ എന്നിവയാണ് അന്താരാഷ്ട്ര സുരക്ഷാ വിലയിരുത്തൽ പദ്ധതിയിൽ പരാജയപ്പെട്ടത്. ക്രാഷ് ടെസ്റ്റിലെ റേറ്റിംഗിൽ ഒരു സ്റ്റാർ പോലും നേടാൻ ഈ മോഡലുകൾക്കായില്ല. ഈ അഞ്ചു മോഡലുകൾക്കും സുരക്ഷയൊരുക്കുന്ന വിധത്തിൽ മതിയായ സംവിധാനങ്ങളില്ലെന്ന് യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന എൻസിഎപി അറിയിച്ചു. അപകടത്തിന്റെ ആഘാതത്തിൽ കാറുകളുടെ ബോഡിക്ക് എത്രത്തോളും കേടുപറ്റും എന്നാണ് എൻസിഎപി വിലയിരുത്തുക. സുരക്ഷയ്ക്കായി ചുരുങ്ങിയത് മുൻഭാഗത്തെങ്കിലും എയർബാഗ് ഘടിപ്പിക്കണമെന്നാണ് നിർദേശമെങ്കിലും പല കമ്പനികളും അത് പാലിക്കാറില്ലെന്ന് ഗ്ലോബൽ എൻസിഎപി സെക്രട്ടറി ജനറൽ ഡേവിഡ് വാർഡ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.