പിഎഫ് വരിക്കാർക്കു മൂന്നു വർഷത്തേക്കു കൂടി ഇൻഷ്വറൻസ്
പിഎഫ് വരിക്കാർക്കു മൂന്നു വർഷത്തേക്കു കൂടി ഇൻഷ്വറൻസ്
Tuesday, May 17, 2016 11:24 AM IST
ന്യൂഡൽഹി: തൊഴിലിൽനിന്നു വിരമിച്ചിട്ടു മൂന്നു വർഷംകൂടി പിഎഫ് വരിക്കാർക്ക് ഇൻഷ്വറൻസ് നൽകുന്നതിനെപ്പറ്റി ആലോചന. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) ട്രസ്റ്റിമാരുടെ അടുത്തമാസത്തെ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യും.

എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് (ഇഡിഎൽഐ) സ്കീമുമായി ബന്ധിപ്പിച്ചാകും ഇതു നടപ്പാക്കുക. ഇഡിഎൽഐ പ്രകാരമുള്ള കൂടിയ ആനുകൂല്യം ആറു ലക്ഷം രൂപയാക്കാനും നീക്കമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.