ട്രാൻസ്ഫാസ്റ്റ് റെമിറ്റൻസ് എൽഎൽസിയുമായി ഫെഡറൽ ബാങ്ക് കൈകോർക്കുന്നു
ട്രാൻസ്ഫാസ്റ്റ് റെമിറ്റൻസ് എൽഎൽസിയുമായി ഫെഡറൽ ബാങ്ക് കൈകോർക്കുന്നു
Friday, May 6, 2016 11:22 AM IST
കൊച്ചി: ഫെഡറൽ ബാങ്കിന്റെ അമേരിക്കയിലുള്ള പ്രവാസി ഇടപാടുകാർക്ക് ഇന്ത്യൻ രൂപയിൽ ഇന്ത്യയിലേക്ക് ഓൺലൈനായി പണമിടപാടു നടത്തുന്നതിന് സഹായകരമാകും വിധം ട്രാൻസ്ഫാസ്റ്റ് റെമിറ്റൻസ് എൽഎൽസിയുമായി ഫെഡറൽ ബാങ്ക് കൈകോർക്കുന്നു. ലോകത്തെമ്പാടുമുള്ള ഇടപാടുകാർക്ക് മറ്റു രാജ്യത്തേക്ക് പണമടയ്ക്കൽ സാധ്യമാക്കുന്ന പ്രമുഖ ഓമ്നി ചാനൽ പ്രൊവൈഡറാണ് ട്രാൻസ്ഫാസ്റ്റ്. അമേരിക്ക, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങി 120ൽപരം രാജ്യങ്ങളിലായി മികച്ച ശൃംഖലയാണ് കമ്പനിയുടെ കീഴിലുള്ളതെന്നും ഫെഡറൽ ബാങ്ക് പത്രക്കുറിപ്പിൽ പറഞ്ഞു.

ഈ സഹകരണത്തിലൂടെ അമേരിക്കയിലുള്ള പ്രവാസി ഇടപാടുകാർക്ക് തങ്ങളുടെ അമേരിക്കയിലെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇന്ത്യയിലെ എൻആർഐ അക്കൗണ്ടിലേക്ക് പെട്ടെന്നു പണം കൈമാറാൻ സാധിക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും സാധ്യമാണ്.<ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേുെ:/മേിളെമെേ. രീാലിറാീില്യേീശിറശമ എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കിയോ ഐഒഎസ്, ആൻഡ്രോയ്ഡ് ഫോണുകളിൽ ട്രാൻസ്ഫാറ്റ് ആപ് ഡൗൺലോഡ് ചെയ്തെടുത്തോ ഇടപാടുകാർക്ക് ഇന്ത്യയിലേക്ക് ഇത്തരത്തിൽ പണമയയ്ക്കാം.


അമേരിക്കയിലെ ഇടപാടുകാർക്ക് കുറഞ്ഞ ചെലവിലും മെച്ചപ്പെട്ട കൈമാറ്റനിരക്കിലും വേഗത്തിലും എളുപ്പത്തിലും തുക കൈമാറാൻ ഈ സൗകര്യം ഉപയോഗിക്കാനാകുമെന്ന് ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജരും കേരള നെറ്റ്വർക്ക് മേധാവിയുമായ കെ.ഐ. വർഗീസ് പറഞ്ഞു.

4.99 ഡോളർ മാത്രം കൈമാറ്റ ചാർജ് നൽകി 24 മണിക്കൂറിനുള്ളിൽ ക്രെഡിറ്റ് സാധ്യമാക്കുന്ന ഫാസ്റ്റ്ട്രാക്ക്, മൂന്നു മുതൽ അഞ്ചുവരെ ദിവസത്തിനുള്ളിൽ കൈമാറ്റ ചാർജ് ഇല്ലാതെതന്നെ ഉയർന്ന കൈമാറ്റ നിരക്കിൽ ക്രെഡിറ്റ് സാധ്യമാകുന്ന വാല്യു പ്ലസ് എന്നീ രണ്ടു സേവനങ്ങളിൽ ഏതു വേണമെങ്കിലും ഇടപാടുകാർക്ക് തെരഞ്ഞെടുക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.