വിൻഡോസ് 10 സൗജന്യ അപ്ഗ്രഡേഷൻ ജൂലൈ 29 വരെ
വിൻഡോസ് 10 സൗജന്യ അപ്ഗ്രഡേഷൻ ജൂലൈ 29 വരെ
Friday, May 6, 2016 11:22 AM IST
വാഷിംഗ്ടൺ: മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 10 ജൂലൈ 29 വരെ സൗജന്യമായി ലഭിക്കും. ഇപ്പോൾ വിൻഡോസിന്റെ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്കാണ് സൗജന്യമായി വിൻഡോസ് 10ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുക. ഇതുവരെ ലോകത്താകെ 30 കോടി ഉപകരണങ്ങൾ വിൻഡോസ് 10ലേക്ക് അപ്ഗ്രേഡ് ചെയ്തതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഇതുവരെയുണ്ടാകാത്ത വിധത്തിലുള്ള സ്വീകാര്യതയാണ് വിൻഡോസ് 10ന് ലോകമെമ്പാടും ലഭിച്ചതെന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് ആൻഡ് ഡിവൈസ് ഗ്രൂപ്പ് കോർപറേറ്റ് വൈസ് പ്രസിഡന്റ് യൂസഫ് മെഹ്ദി പറഞ്ഞു.


സൗജന്യ അപ്ഗ്രഡേഷൻ കാലാവധി കഴിഞ്ഞാൽ സ്വകാര്യ കമ്പ്യൂട്ടറുകൾക്ക് വിൻഡോസ് 10ന് 119 ഡോളർ (ഏകദേശം 7,950 രൂപ) നല്കേണ്ടിവരും.

ഇതിനു മുമ്പ് ഇറങ്ങിയ വിൻഡോസ് 8ന് ജനശ്രദ്ധ നേടാൻ കഴിഞ്ഞില്ല. ഇതിനെ മറികടക്കുംവിധമാണ് വിൻഡോസ് 10ന്റെ ജനപ്രിയത. സ്മാർട്ഫോണുകളിലും ഇത് വ്യാപകമാകുന്നതോടെ ആപ്പിളിന്റെ ഐഒഎസുമയും ഗൂഗിളിന്റെ ആൻഡ്രോയിഡുമായും മത്സരിക്കാനാകുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.