അക്ഷയ തൃതീയയ്ക്ക് ആഭരണശേഖരവുമായി കല്യാൺ ജൂവലേഴ്സ്
അക്ഷയ തൃതീയയ്ക്ക് ആഭരണശേഖരവുമായി കല്യാൺ ജൂവലേഴ്സ്
Friday, May 6, 2016 11:22 AM IST
കൊച്ചി: കല്യാൺ ജൂവലേഴ്സ് അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ചു പുതിയ ആഭരണശേഖരം അവതരിപ്പിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽനിന്നു തെരഞ്ഞെടുത്ത കല്യാണിന്റെ മുദ്ര, അനോഖി, അപൂർവ, അന്തരാ ആഭരണശേഖരത്തിലെ 5000ൽപരം ഡിസൈനുകളാണ് ഒരുക്കിയിരിക്കുന്നത്.

ഉപയോക്‌താക്കളുടെ പ്രത്യേക ആവശ്യങ്ങൾക്കുതകുന്ന ശ്രദ്ധേയമായ ആഭരണശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്നു കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കല്യാൺ ഗോൾഡ് കാർഡ് ഉടമകൾക്കു പ്രത്യേക ഓഫറുകളും ഇളവുകളും ലഭിക്കും. മൂൻകൂർ ബുക്കു ചെയ്ത് അക്ഷയ തൃതീയദിനത്തിൽ വാങ്ങിക്കുന്നതിനുള്ള സൗകര്യമുണ്ട്.


കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 മുതൽ 20 ശതമാനം അധിക വില്പനയാണ് ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.