വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഐആർസിടിസി
വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഐആർസിടിസി
Thursday, May 5, 2016 11:38 AM IST
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ഇ–ടിക്കറ്റിംഗ് പോർട്ടർ ഹാക്ക് ചെയ്യപ്പെട്ടെന്ന വാർത്ത നിഷേധിച്ച് ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) രംഗത്തെത്തി. ഐആർസിടിസിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തെന്ന വാർത്ത തെറ്റാണ്. ഇത് ഇപ്പോഴും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐആർസിടിസി പിആർഒ സന്ദീപ് ദത്ത അറിയിച്ചു.

ഐആർസിടിസി ഉപയോക്‌താക്കളുടെ ഫോൺ നമ്പരുകളും ജനനത്തീയതിയും ഉൾപ്പെടെയുള്ള വിവരങ്ങൾ ആടങ്ങിയ സിഡി 15,000 രൂപയ്ക്ക് മാർക്കറ്റിൽ ലഭ്യമാണെന്ന് മഹാരാഷ്ട്ര സൈബർ സെൽ റിപ്പോർട്ട് ചെയ്തിരുന്നു. സിഡിയിലെ വിവരങ്ങൾ ഐആർസിടിസിയിലെ വിവരങ്ങളുമായി ബന്ധമുണ്ടോയെന്നു പരിശോധിച്ചശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്നും ദത്ത അറിയിച്ചു.


വെബ്സൈറ്റ് ഹാക്ക് ചെയ്തവരെക്കുറിച്ച് മഹാരാഷ്ട്ര സർക്കാരിനു വിവരം ലഭിച്ചതായും വാർത്തകൾ പരക്കുന്നുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ കീഴിലുള്ള റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ഐആർസിടിസി വൈബ്സൈറ്റ് കൈകാര്യം ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.