നാലാം വ്യാവസായിക വിപ്ലവം ഇനി നിങ്ങളുടെ കൈകളിൽ: ക്രിസ് ഗോപാലകൃഷ്ണൻ
നാലാം വ്യാവസായിക വിപ്ലവം ഇനി നിങ്ങളുടെ കൈകളിൽ:  ക്രിസ് ഗോപാലകൃഷ്ണൻ
Tuesday, May 3, 2016 12:25 PM IST
കൊച്ചി: നാലാം വ്യാവസായിക വിപ്ലവത്തിന്റെ ആരംഭഘട്ടമാണിത്. നമ്മുടെ വ്യവസായ മേഖലയെ മുന്നോട്ടു നയിക്കേണ്ടത് ഇന്നത്തെ യുവതലമുറയുടെ കടമയാണെന്ന് ഇൻഫോസിസ് മുൻ മേധാവി ക്രിസ് ഗോപാലകൃഷ്ണൻ. എക്സ്ഐഎംഇ (സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എൻട്രപ്രെനർഷിപ്പ്) കൊച്ചി കാമ്പസിൽ ഏപ്രിൽ 30ന് നടന്ന രണ്ടാമത് ബിരുദദാനസമ്മേളനത്തിൽ വിദ്യാർഥികളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സംരംഭകന് കടന്നുവരാൻ പറ്റിയ ഏറ്റവും മികച്ച സമയമാണിത്. പക്ഷേ, നിങ്ങൾ വെല്ലുവിളികളെ ഒരിക്കലും ഭയപ്പെടാൻ പാടില്ല. നിങ്ങൾക്ക് ഒരു ഡ്രൈവർലെസ് കാർ നിർമിക്കാനും അതല്ല ആ കാറിലെ ഒരു യാത്രക്കാരനായി ഒതുങ്ങാനും സാധിക്കും. തീരുമാനിക്കേണ്ടത് നിങ്ങളോരോരുത്തരുമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.


ബിരുദദാനസമ്മേളനത്തിൽ എക്സ്ഐഎംഇ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ ഐഎഎസ് (റിട്ട.), മുൻ ടെൽകോ ചെയർമാൻ സരോജ് ജെ. ഗാന്ധി, എക്സ്ഐഎംഇ പ്രസിഡന്റ് പ്രഫ. ജെ. ഫിലിപ്പ്, എക്സ്ഐഎംഇ കൊച്ചി ഡയറക്ടർ ഡോ. പി. അമലനാഥൻ, സെക്രട്ടറി സി.ജെ. കുര്യൻ, ചെന്നൈ എക്സ്ഐഎംഇ ചെയർമാൻ പി.സി. സിറിയക് ഐഎഎസ് (റിട്ടയേർഡ്), കൊച്ചി എക്സ്ഐഎംഇ ഡീൻ മനോജ് വർഗീസ്, കൊച്ചി എക്സ്ഐഎംഇ അസിസ്റ്റന്റ് ഡീൻ പോൾ ചിറമ്മേൽ, അസിസ്റ്റന്റ് ഡീൻ അലോക് കെ, അമിതഭ് സതപതി എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.