സ്പൈസസ് ബോർഡിന്റെ ഗുണമേന്മാ ലബോറട്ടറി കണ്ട്ലയിൽ
സ്പൈസസ് ബോർഡിന്റെ ഗുണമേന്മാ ലബോറട്ടറി കണ്ട്ലയിൽ
Tuesday, May 3, 2016 12:25 PM IST
കൊച്ചി: സ്പൈസസ് ബോർഡിന്റെ ഏഴാമത് ഗുണമേന്മ നിർണയ ലബോറട്ടറി ഗുജറാത്തിലെ കണ്ട്ല തുറമുഖത്ത് ഇന്ന് ഉദ്ഘാടനം ചെയ്യും. കണ്ട്ല, ഉഞ്ച്ല പ്രദേശങ്ങളിലെ എല്ലാ കയറ്റുമതിക്കാർക്കും ഉപഭോക്‌താക്കൾക്കും സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണമേന്മയുമായി ബന്ധപ്പെട്ട് സമഗ്ര സേവനങ്ങൾ ഉറപ്പാക്കുന്ന ലബോറട്ടറി അന്തർദേശീയ മാനദണ്ഡപ്രകാരമാണ് സജ്‌ജമാക്കിയിരിക്കുന്നതെന്ന് സ്പൈസസ് ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. കണ്ട്ല പോർട്ട് ട്രസ്റ്റ് അനുവദിച്ച 40 സെന്റ് സ്‌ഥലത്താണ് 9.9 കോടി രൂപ ചെലവിട്ട് ലാബ് സ്‌ഥാപിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.