വിദേശനിക്ഷേപം 2.5 ലക്ഷം കോടി: നിർമല സീതാരാമൻ
വിദേശനിക്ഷേപം 2.5 ലക്ഷം കോടി: നിർമല സീതാരാമൻ
Monday, May 2, 2016 12:11 PM IST
ന്യൂഡൽഹി: രാജ്യത്തെ വിദേശനിക്ഷേപം ഏപ്രിൽ – ഫെബ്രുവരി യിൽ 2.5 ലക്ഷം കോടിയായി ഉയർന്നെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിർമല സീതാരാമൻ. ഇന്നലെ പാർലമെന്റിൽ അറിയിച്ചതാണിത്. തലേ ധനകാര്യവർഷം ഇതേ കാലയളവിൽ വിദേശനിക്ഷേപം 1.06 ലക്ഷം കോടിയായിരുന്നു.

സമീപവർഷങ്ങളിൽ വിദേശനിക്ഷേപം വൻ കുതിച്ചുചാട്ടമാണു കാഴ്ചവയ്ക്കുന്നതെന്ന് മന്ത്രി ലോക്സഭയിൽ പറഞ്ഞു. 2012–13ൽ 1.49 ലക്ഷം കോടിയായിരുന്ന നിക്ഷേപം 2015–16ൽ 2.49 ലക്ഷം കോടിയായി ഉയർന്നു.


സേവനമേഖലയാണ് ഏറ്റവുമധികം വിദേശനിക്ഷേപം നേടിയത്, 39,583.8 കോടി. പിന്നാലെ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ–ഹാർഡ്വെയർ മേഖല 38,785.5 കോടി നിക്ഷേപം നേടി. കച്ചവടമേഖലയിൽ 24,415.5 കോടി, ഓട്ടോമൊബൈൽ മേഖലയിൽ 16,232.7 കോടി എന്നിങ്ങനെയാണു നിക്ഷേപം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.