യുവ മാനേജർമാർക്കായി കെഎംഎയുടെ വാർഷിക ബിസിനസ് മത്സരം
Saturday, April 30, 2016 12:03 PM IST
കൊച്ചി: യുവ മാനേജർമാർക്കായി കേരള മാനേജ്മെന്റ്് അസോസിയേഷൻ സംഘടിപ്പിക്കുന്ന ബിസിനസ് മത്സരം കെഎംഎ പ്രസിഡന്റും ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടറുമായ പ്രസാദ് കെ. പണിക്കർ ഉദ്ഘാടനംചെയ്തു. കെഎംഎ ഓണററി ട്രഷററും യംഗ് മാനേജേഴ്സ് ഫോറം ചെയർമാനുമായ ജിബു പോൾ, യംഗ് മാനേജേഴ്സ് കണ്ടസ്റ്റ് കൺവീനർ റോയ്സൻ വി. ലൂക്ക്, നാഗാർജുന ആയുർവേദ സെന്റർ ഡയറക്ടറും സിഇഒയുമായ അജയരാജ് പാലശേരി എന്നിവർ സംബന്ധിച്ചു.

മാനേജ്മെന്റ് രംഗത്തു യുവമാനേജർമാർക്കുള്ള അറിവും വിജ്‌ഞാനവും സർഗാത്മകതയും വിലയിരുത്താനും പ്രകടിപ്പിക്കാനുമുള്ള വേദി കൂടിയാണിത്.


കേരളത്തിലെ ഗതാഗത മേഖലയിലെ അടിസ്‌ഥാന സൗകര്യങ്ങൾ വിഷൻ–2025 എന്നതാണ് ഇത്തവണത്തെ മത്സരവിഷയം. ഇത്തവണ കോർപ്പറേറ്റ് കമ്പനികളിൽനിന്ന് 19 ടീമുകളാണ് പേപ്പറുകൾ സമർപ്പിച്ചത്. ഇതിൽനിന്നു പത്ത് ടീമുകളെയാണ് അന്തിമ റൗണ്ടിലേക്കു ജൂറി തെരഞ്ഞെടുത്തത്. ഒന്ന്, രണ്ട്, മൂന്ന് സ്‌ഥാനങ്ങൾ നേടിയവർക്ക് ജൂൺ 17ന് നടക്കുന്ന കെഎംഎ അവാർഡ് നിശയിൽ സമ്മാനങ്ങൾ വിതരണംചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.