ആക്സിസ് ബാങ്കിന് 8,224 കോടി അറ്റാദായം
Thursday, April 28, 2016 11:22 AM IST
കൊച്ചി: ആക്സിസ് ബാങ്ക് 2016 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 8,224 കോടി രൂപ അറ്റാദായം നേടി.

മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നതെന്നു ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ അറ്റാദായം 2,154 കോടി രൂപയാണ്.

അറ്റ വരുമാനം വാർഷികാടിസ്‌ഥാനത്തിൽ 20 ശതമാനം വളർച്ച കൈവരിച്ചു. നാലാം പാദത്തിൽ 15 ശതമാനം വർധനയോടെ ഇത് 4,134 കോടി രൂപയിലെത്തി. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇത് 21 ശതമാനം വർധനയോടെ 14,612 രൂപയായി.


രണ്ടു രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 2015–16 സാമ്പത്തിക വർഷം അഞ്ചു രൂപ വീതം ലാഭവിഹിതം നൽകാനും ഡയറക്ടർ ബോർഡ് യോഗം ശുപാർശ നൽകി. മുൻ വർഷം 4.6 രൂപയായിരുന്നു ലാഭവിഹിതം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.