ട്രെയിൻഗതാഗത ആപ്പുമായി നന്ദൻ നിലേക്കനി
Wednesday, April 27, 2016 12:27 PM IST
ബംഗളൂരു: ഇൻഫോസിസിന്റെ സഹസ്‌ഥാപകനും മുൻ യുഐഡിഎഐ ചെയർമാനുമായ നന്ദൻ നിലേക്കനി സ്റ്റാർട്ടപ് ബിസിനസിൽ നിക്ഷേപം നടത്തുന്നു. പൂർണമായും ഇന്ത്യയിൽ കേന്ദ്രീകരിക്കുന്ന ടെക്നോളജി സ്റ്റാർട്ടപ്പായ റെയിൽയാത്രി ഡോട്ട് ഇൻ എന്ന സംരംഭത്തിലാണ് നിലേക്കനിയുടെ നിക്ഷേപം. നിലേക്കനിയുടെ നിക്ഷേപം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ജിപിഎസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഈ ആപ്ലിക്കേഷൻ വഴി ട്രെയിൻ വൈകുമോയെന്നു മനസിലാക്കാം. മാത്രമല്ല പ്ലാറ്റ്ഫോം നമ്പർ, യാത്രചെയ്യാനുള്ള കോച്ചിന്റെ സ്‌ഥലം, ട്രെയിനിന്റെ സമയക്രമം, വെയിറ്റിംഗ് ടിക്കറ്റ് ലിസ്റ്റ് തുടങ്ങിയവയൊക്കെ യാത്രക്കാരന് അറിയാൻ കഴിയും.


ഇതു കൂടാതെ ട്രെയിൻ യാത്രയ്ക്കിടെ ഓൺലൈൻ മാർക്കറ്റ് സാധ്യതയും റെയിൽയാത്രി പ്രദാനം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഉപകാരപ്പെടുന്ന മൊബൈൽ ആപ്ലിക്കേഷനായിരിക്കും റെയിൽയാത്രി ഡോട്ട് കോം എന്ന് നന്ദൻ നിലേക്കനി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.