കല്യാൺ ജ്വല്ലേഴ്സിന്റെ രാജസ്‌ഥാനിലെ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു
കല്യാൺ ജ്വല്ലേഴ്സിന്റെ രാജസ്‌ഥാനിലെ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു
Tuesday, April 26, 2016 12:07 PM IST
തൃശൂർ: രാജസ്‌ഥാനിലെ കല്യാൺ ജ്വല്ലേഴ്സിന്റെ ഷോറൂമുകൾ ബോളിവുഡ് താരം അമിതാഭ് ബച്ചനും ജയ ബച്ചനും ഉദ്ഘാടനം ചെയ്തു. ജയ്പൂർ, ജോധ്പൂർ, ഉദയ്പൂർ എന്നിവിടങ്ങളിലായി ഒരേ ദിവസം മൂന്നു ഷോറൂമുകളാണു താരദമ്പതികൾ ഉദ്ഘാടനം ചെയ്തത്. കല്യാൺ ജ്വലേഴ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രമേഷ് കല്യാണരാമൻ, രാജേഷ് കല്യാണരാമൻ എന്നിവരും പങ്കെടുത്തു.


കല്യാണിന്റെ ജനപ്രിയ ഇനങ്ങളായ പോൾക്കി, സ്വർണം, ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണ ഡിസൈനുകളാണു പുതിയ ഷോറൂമുകളിൽ സജ്‌ജമാക്കിയിരിക്കുന്നത്. രാജസ്‌ഥാൻ പാരമ്പര്യത്തിനു ചേർന്ന വിധത്തിലുള്ള പരമ്പരാഗതവും നൂതനവുമായ ഡിസൈനുകളിലാണ് ആഭരണങ്ങൾ തയാറാക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.