ഒഡീസിയ സ്റ്റുഡൻസ് എഡിഷൻ 4 വിപണിയിൽ
ഒഡീസിയ സ്റ്റുഡൻസ് എഡിഷൻ 4 വിപണിയിൽ
Tuesday, April 26, 2016 12:07 PM IST
കോഴിക്കോട്: കേരളത്തിലെ പ്രമുഖ ഫുട്വേർ ബ്രാൻഡായ ഒഡീസിയയിൽനിന്ന് ഒഡീസിയ സ്റ്റുഡൻസ് എഡിഷൻ–4 വിപണിയിലെത്തി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂൾ യൂണിഫോം ഷൂവിനു ക്ലാസ്മേറ്റ് ഐജൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. റബർ ഔട്ടർ സോളും ഫൈലോൺ മിഡ് സോളുമാണ്. ഉന്നത നിലവാരത്തിലുള്ള പിയു ഫോമിലും സിന്തറ്റിക് ലെതറിലും നൈലോൺ ബോൺടഡ് നൂൽ ഉപയോഗിച്ചാണ് അപ്പർ തയാറാക്കിയിരിക്കുന്നത്.

ക്ലാസ്മേറ്റ് ഐജൻ, യൂണിഫോം ഷൂ എന്നതിലുപരി സ്പോർട്സ് പെർഫോമൻസ് ലഭിക്കത്തക്ക വിധത്തിൽ ടോയും കൗണ്ടറും ദൃഢമാക്കിയിട്ടുണ്ട്. പ്രമുഖ റീട്ടെയിൽ കടകളിൽനിന്നു ലഭിക്കും. ക്ലാസ്മേറ്റ് ഐജന് 1,750 രൂപവരെയാണു കേരളത്തിലെ വിപണിവില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.